സ്വത്വം
രചന : ശോഭ വി.എൻ പിലാക്കാവ് ✍ നേരമില്ലാർക്കുമിന്നൊന്നിനും മതിയില്ലപോരായിരുപത്തിനാലും തികയില്ല…..വീട്ടുപണിയാർക്കും കണ്ടാൽ പണിയല്ല ,വെട്ടം മുതലങ്ങിരുളും വരെയും…..വേതനമോയില്ല പോട്ടെന്ന് വെച്ചിടാംവേദനയാലെത്ര നേരവും പോകുന്നു…..വീട്ടിലെ പെണ്ണായ് മരുമകളായ് വന്നൂഭാര്യയായ് അമ്മയായ് നാത്തുനനിയത്തി !എത്ര പര്യായമവൾക്കേകിയെന്നാലോഎത്ര വിചിത്രം തൻ പേരതിലില്ലല്ലോ?ഏട്ടത്തിയമ്മ പി,ന്നാൻ്റി കുഞ്ഞമ്മയുംബന്ധങ്ങൾ…
