കളമെഴുത്ത്
രചന : കാവ്യമഞ്ജുഷ✍ ദക്ഷിണാമൂർത്തിക്കു പുത്രിയായിദാരുകനിഗ്രഹ മൂർത്തിയായി…കാളിയായ്, ഉഗ്രപ്രതാപമായ് വാഴുന്നദിവ്യചൈതന്യമേ കൈ തൊഴുന്നു..കാലിടറുന്നൊരെൻ ചിന്തകളെകൈകളാൽ കോരിയെടുത്തു നിന്റെകാളിമയാലേ മറച്ചു, സൗമ്യംനേർവഴിയിൽ നയിക്കുമംബ…ദുഷ്ടതയെത്തച്ചുടച്ചു നീയീകഷ്ടതയെല്ലാമൊഴിച്ചിടുമ്പോൾനിത്യവും നിന്നെ നിനച്ചിരിക്കാംപുഷ്പഹാരങ്ങളുമർപ്പിച്ചിടാം.കളമെഴുതുമ്പോൾ നീ നിറഞ്ഞാടുമീധരണീതലം പുണ്യമേറ്റിടുമ്പോൾതൊഴുതു നിൽക്കുന്നൊരീ പ്രകൃതി പോലുംഅറിയാതെ നൃത്തം ചവിട്ടിടുന്നു…..🙏🏻
