കപടലോകമേ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ ഉടൽവെടിഞ്ഞു പോയീടേണ്ടവർ നമ്മൾകുടിലതന്ത്രങ്ങൾ നെയ്യുന്നതെന്തിനേ?കൊടിയ പാപക്കറകളേറ്റീടാതെപടുതയോടുണർന്നീടുവിൻ സാദരംഒരു കെടാദീപമായെരിയേണ്ടവർ,നിരുപമ സ്നേഹമെങ്ങുമേകേണ്ടവർ,പരമദുഷ്കൃതിയോരോന്നു ചെയ്യുകിൽധരയിൽ നീതിപുലരുന്നതെങ്ങനെ?അഴകെഴും കാവ്യശീലുകണക്കെനാ-മൊഴുകിയെത്തിയത്യാർദ്ര,മഭംഗുരംഒരുമതന്നാത്മ സൂര്യാംശുവായ് സ്വയ-മരിയഭാവവിഭൂതി ചൊരിയുവിൻഇവിടെയെന്തുണ്ടഹന്തയ്ക്കു പാത്രമായ്,ഇവിടെ നേടുന്നതേതുംനിരർത്ഥകംഇവിടെയൊന്നേ,നമുക്കുള്ളുശാശ്വത-മവികലസ്നേഹരൂപൻ പരാത്പരൻ!അറിയുവിൻ നമ്മളോരോ,നിമിഷവുംഉറവവറ്റാത്തൊരദ്ധ്യാത്മദർശനംനിറവെഴുംസർഗ്ഗ സംഗീതധാരയായ്തഴുകിയെത്തുമഭൗമ സങ്കീർത്തനംകരുണവറ്റാത്ത ഹൃദയവുമായിനാം,കനവുകണ്ടു കവിതരചിക്കുവിൻസകലജീവനും നന്നായ്സുഖംപകർ-ന്നകിലുപോലെരി,ഞ്ഞുൺമപുലർത്തുവിൻഅടിമുടി ജൻമമുജ്ജ്വലിച്ചേറുവാൻകടലുപോൽമനം വിശാലമാകണംചൊടികളിൽ നറുപുഞ്ചിരിത്തേൻകണംഇടതടവേതുമില്ലാതെ…
