കാണ്മാനില്ല
രചന : അഹ്മദ് മുഈനുദ്ദീൻ ✍️.. ഈ ഫോട്ടൊയിൽ കാണുന്ന കുട്ടിയെനാല്പത്തിയഞ്ച് വർഷം മുമ്പ്കടപ്പുറത്ത് നിന്ന്കാണാതായതാണ്.ഫേസ്ബുക്കിൻ്റെ മുറ്റത്തുംഇൻസ്റ്റഗ്രാമിൻ്റെ കോലായയിലുംതെരച്ചിൽ നടത്തിനിരവധി പേരെ ഇവിടെ നിന്ന്കണ്ടെടുത്തിട്ടുണ്ടല്ലോപച്ച ലൈറ്റിട്ട്ഉറക്കമൊഴിച്ച്വാട്ട്സാപ്പ് വരാന്തയിൽഇരിക്കാൻ തുടങ്ങിയിട്ട്കുറേയായി.പ്രതീക്ഷയോടെകഥയിലും കവിതയിലുംതിരഞ്ഞുകുഞ്ഞാ,നീയില്ലാതെഎനിക്കെന്നെ വീണ്ടെടുക്കാനാവില്ല.ഓർമ്മകളുടെമധുരാനുഭവങ്ങളുടെതാക്കോൽ കണ്ടെടുക്കാനാവില്ലകണ്ടുമുട്ടുന്നവർഎന്നെ ബന്ധപ്പെടാൻഅപേക്ഷ.പ്രതീക്ഷയോടെ..
