*ദർശന സുഖം..ആ.. മുഖം [ആദ്യാക്ഷര പ്രാസ കവിത]
രചന : അൻവർ ഷാ ഉമയനല്ലൂർ✍. ദക്ഷിണവച്ചു കാൽ തൊട്ടുവന്ദിച്ചുദയ-ദായികയാം ഗുരുനാഥതന്നനുഗ്രഹംദയാഹൃദയപൂർവ്വം ലഭിച്ചതാ,മാ ദിനംദമനമന സാമ്യമായോർക്കയാണനുദിനം ദമയന്തിയെപ്പോൽ രമണീയമായതാംദയാദേവിയായ് വന്നയാദ്യ ഗുരുനാഥയാൽദന്തവർണ്ണത്തിലെഴുതിപ്പഠിപ്പിച്ചദാനാക്ഷരങ്ങളാണിന്നിന്റെ കാവ്യവും. ദക്ഷിണ കേരളമാകയാൽ നന്മാർദ്ര;ദാരിദ്ര്യരഹിത പ്രദേശ വിദ്യാലയംദർപ്പണംപോൽനൽകിയതി ധന്യ പുലരിതൻദർശനം ഭാവിതൻ കവിതാർദ്ര ഹൃത്തടം. ദീനരായുള്ളതാം മാതാപിതാക്കൾക്ക്ദിനകർമ്മ കാര്യങ്ങൾ…