അണയാത്ത കനലുകൾ 🔥
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ നന്ദിയോടിന്നും തുളുമ്പുന്നു കണ്ണുനീർസ്പന്ദിച്ചിടുന്നുള്ളിലഴലാർന്ന സിരകളുംകരളാലെഴുതിടുന്നാർദ്രമീ വരികളുംനിഴലായി നിൽക്കുന്നഭയമാം ചിന്തയുംഹൃത്തിലായില്ലിന്നലിവിൻ പ്രഭാതവുംകൃത്യമായുണരുന്നയാ സ്വപ്ന മുകളവുംതാളത്തിൽ സ്പന്ദിച്ചയാ നല്ല കാലവുംകാത്തിരിക്കുന്ന യാ ബാല്യത്തളിരുമി –ന്നെല്ലാം തകർന്നുപോയണയില്ല കനലുകൾതൃണതുല്യമായിക്കരുതില്ലയെങ്കിലുംകരുതൽത്തലോടലെന്നോർത്തയാ നാളുകൾനാളങ്ങളായുളളിലാളുന്നു പിന്നെയുംതേൾകുത്തിടുന്നപോലുളളിൽ നിരന്തരംതാരാഗണങ്ങൾ പ്പൊലിഞ്ഞു വീഴുന്നതുംകേഴാതിരിക്കുവാനാകാത്തയാമനംകാനനവാസം നടത്തുന്നു പിന്നെയുംതേൻപുരട്ടിത്തന്നെയെയ്തതാ,മസ്ത്രവുംശസ്ത്രക്രിയകൾപോലോർക്കുന്നനുദിനംപാരിന്റെയോരോ…