മൂകമാകുന്ന വസന്തം.
രചന : ജയരാജ് പുതുമഠം. ✍️ എത്തിപ്പെടുന്നിടങ്ങളൊന്നുംഎത്തണമെന്ന് നിനച്ചിരുന്നതല്ലനിനച്ചിരുന്നിടങ്ങളിൽഎത്താനൊട്ട് കഴിഞ്ഞതുമില്ലകഥയുടെ പരിണാമചുരുളുകൾ ഒന്നൊന്നായിചുമരിൽ നിവർന്ന് തൂങ്ങികാലപ്രഭുവിൻ മടിയിൽ മിടിപ്പൊതുങ്ങികഥാപാത്രങ്ങൾ പലതുംവഴിമദ്ധ്യേ അസ്തമയം പൂകുന്നുനിത്യരോദനങ്ങളിൽ പകരാൻവാക്കുകളറിയാതെ നിത്യവുംഭുതവും വാർത്തമാനവും പരതുന്നുജ്ഞാനധാമങ്ങളും മൂകമായ്വസന്തത്തിൻ മേഘച്ചിറകിൽകല്പനതൻ തേരിലിറങ്ങിഭൂതങ്ങളഞ്ചും ചിരിക്കുന്നുനാട്യമറിയാതെ അനന്തതയിൽ