മതമില്ലാത്ത സന്യാസിയും ഏകലോകദർശനവും
രചന : മംഗളാനന്ദൻ ✍ വന്ദനം ഗുരോ! ഞങ്ങൾ-ക്കേകി നീ, അജ്ഞാനമാംഅന്ധകാരത്തിൽ തിരി-ച്ചറിവിൻ വെളിച്ചത്തെ.ഈ ഭൂമിതന്നിൽ ജീവി-ച്ചിരുന്ന കാലത്തെല്ലാംആഭൂതിയഥസ്ഥിതർ-ക്കായി നീ സമർപ്പിച്ചു.ദേവ! നിൻ മഹാകർമ്മ-സിദ്ധികളീനാട്ടിലെകേവലജനതതൻമോചനമുറപ്പാക്കി.ഇവിടെയടിസ്ഥാന-വർഗ്ഗത്തെ, വർണ്ണാശ്രമംഅടിയാളരാക്കിയദുഷിച്ച കാലത്തിങ്കൽഗരുവിൻ പ്രായോഗികവേദാന്തം തുണയായിഅവരിലെല്ലാം സ്വത്വബോധത്തെയുണർത്തുവാൻ.മർത്ത്യരിൽ മനുഷ്യത്വ-മെന്നതുമാത്രം ജാതി,മറ്റുള്ളതെല്ലാം ചൂഷ-ണത്തിൻ്റെയുപാധികൾ.മനനം ചെയ്യും വ്യക്തി –ക്കുള്ളിലെ ബോധോദയംമതമാകുന്നു,…
