പന്തുകളി
രചന : അഡ്വ: അനൂപ് കുറ്റൂർ✍️ അങ്കണമേറുമലങ്കാരത്താലൊക്കെഅങ്കത്തിനായൊരുങ്ങിയൊരുങ്ങിഅവസരമൊത്തൊരുകേളിയിലായിഅനുവാദത്താലൊരുവിസിലടികേട്ടു. അടങ്ങി നിന്നൊരു കളിക്കാരെല്ലാംഅസ്ത്രം പോലെ ചീറിയടുത്തിതാഅരങ്ങുണർന്നൊരുമാമാങ്കത്തിൽഅവിടെയുമിവിടെയും പന്തോടുന്നു. അടുവുകളൊത്തൊരുയിരുനിരയായിഅതിലംഗങ്ങളായിയേഴോയൊൻപതോഅമരക്കാരായൊരുഫോർവേഡുകളുംഅന്ത്യംതടുക്കാനായിബാക്കുമുണ്ടേ. അന്യോന്യമെതിരായി ഗോളടിക്കാൻഅഴകായുള്ളൊരു വലയിരുവശവുംഅറ്റത്തെത്തിഗോളടിച്ചോർക്കൊക്കെഅഭിമാനത്താലവരാദരവമേകാനായി. അറ്റത്തെത്തിയ വലയം കാക്കാൻഅട്ടിപ്പേറായി നിൽക്കും ഗോളിയുണ്ടേഅപ്പുറത്തൂന്നൊരു ഗോളു വന്നാൽഅതുതടയാനുള്ളോരുറപ്പോടെയാൾ. അടക്കവുമൊതുക്കവുമായ ടീമിൽഅവരവർക്കോരോ കടമകളേകുംഅങ്കക്കലിയാലോടി പന്തടക്കീട്ടവർഅതുരുട്ടിയെടുത്തുവലയിലാക്കണം. അതിശയമായൊരു സാഹസമതിലുംഅഭിജനമോടൊരു ഭടനേപ്പോലവർഅങ്കക്കലിയാലലറിവിളിച്ചോരെല്ലാംഅടിച്ചുതുരത്തുമെതിരിനെയൊക്കെ.…
