അയ്യനെല്ലാമറിയുന്നു
രചന : അഡ്വ: അനൂപ് കുറ്റൂർ .✍ അയ്യനാദിയിൽ അകായനായിഅപാരതയിലാനന്ദപൂർണ്ണനായിഅഖിലവുമലിയുമവബോധമോടെഅമർത്യാധിപനാമനുശാസകനായി. അമൂലമാമചലാചലങ്ങളിൽഅശ്വാവേഗനാം അനിലനായിഅനന്തശ്രീഭൂതനാഥസർവ്വസ്വംഅനാദിയായിയെങ്ങും നിറയുന്നു. അമരനാമയ്യപ്പനാദിയുഗത്തിൽഅമരാവതിയിലെസുരസഭയിൽഅന്ത്യശാസകനാം ധർമ്മപതിക്ക്അരികിലായിപൂർണ്ണാപുഷ്‌കലമാർ. അജയ്യനായി യോഗദണ്ഡേന്തിഅനന്തകാലമധികാരമോടെഅശനിയാനിഹനനമിരിക്കെഅടിമയായിയാരുമാരാധിച്ചീടും. അരുണോദയസമപ്രഭാകായംഅക്രൂരനായചലകർത്തവ്യനായിഅടക്കം വന്നോരാജ്ഞാനുഭാവൻഅലങ്കാരമോടെ ആരൂഢനായി. അന്യായമേറുമാകാരങ്ങൾക്ക്അധികാരശാസനമമരുമ്പോൾഅമരത്തിരുന്നതികഠിനനായിഅനുയോജ്യമാം ശിക്ഷാപാഠകൻ. അനന്തരമാകലിയുഗത്തിൽഅബ്ദങ്ങൾ തപസ്സ്വിയാമംഗനഅയോജിനനാലേഅന്യയമാകണംഅധീശ്വരനാലുള്ള വരബലത്താൽ. അഹങ്കാരമോടെമഹിഷിമഹാബലഅവനിയിലാകെയോധസംരാവംഅരാതിയായിക്ഷിപ്രകോപത്താൽഅമംഗളയാം അഭാവമായിടുന്നു. അയോനിജനായി യുദ്ഗമമായഅയ്യനൂഴം കാത്തവളെ വധിക്കാൻഅസിരവുമായവളോടടരാടവേഅപരാധിക്കുമുക്തിയേകുന്നു. അനന്തരമടവിയിലാമഹാശയൻഅവധാനചിത്തയോഗാരൂഢനായിഅഗ്നിയായലിഞ്ഞവതാരമായിഅഭയമേകുന്നുപാസനാസ്ഥാനം.…
