ജൂൺ-5*ലോകപരിസ്ഥിതി ദിനം* *🌳🌿🌾
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഹരിതഗ്രാമീണ സ്മരണകൾ നിറയുമാ,ശാലീനബാല്യമൊന്നോർത്തുണർന്നീടുക!ഉന്മേഷപുലരികളേകിയ ഗ്രാമാർദ്ര-കളകൂജനങ്ങൾ സ്മരിച്ചുവന്ദിക്കുക! സുഖരമ്യകാലങ്ങളേകിയ പ്രകൃതിതൻസുകൃതമാമോർമ്മകൾ നിത്യം നനയ്ക്കുക;ഹരിതഗ്രാമങ്ങൾതൻ ലാവണ്യമനുദിനംതഴുകിയുണർത്തുമരുവിപോലാവുക. പാരിന്റെയനുപമാനന്ദമാം പുഴകൾതൻഹൃദയസംഗീതം നുകർന്നുവസിച്ചനാംഗ്രാമീണതയ്ക്കുയിരേകും പുലരി പോ-ലാസ്വദിച്ചഴകാർന്നയെത്ര തൃസന്ധ്യകൾ. മർത്യതേ, ഹൃത്തുണർത്തീടുക! ലളിതാർദ്രപ്രകൃതിയിലേക്കു മടങ്ങാനൊരുങ്ങുക!സൗന്ദര്യശാസ്ത്ര മുഖവുരയാംഹരിത-ഗ്രാമ്യപരിസ്ഥിതീസൗഹൃദം തുടരുക! ഈ നവലാവണ്യബോധത്തെയിനിയുമീ-മാനവഹൃദയങ്ങളിൽത്തളിർപ്പിക്കുക;പാരിസ്ഥിതിക…