തളിർത്തുയരുക
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തളർന്നുനിൽക്കാനുള്ളതല്ലയീ ജീവിതംതകർന്നുപോകാനുള്ളതല്ലയീ ഹൃത്തടംതലമുറകൾക്കുദയകാലം പകരുവാൻതളിർത്തെഴുന്നേൽക്കനാം; സഹനാർദ്ര ഹൃത്തിനാൽ.താമ്രപത്രം ലഭിച്ചേക്കില്ലയെങ്കിലുംതരിശാക്കിടാതെ സൂക്ഷിക്ക,നാം ചിന്തകംതാഴ്ന്ന തട്ടായ് നിൽക്കയേവമീ നന്മകം;താളമോടനുദിനം തുടരട്ടെ ഹൃത്തടം.തമ്മിൽത്തകർക്കാതിരിക്കയാ, സ്വസ്ഥകംതഴുകിക്കടന്നെത്തുമഴകാർന്ന ജീവിതംതാഴേപ്പതിക്കാൻ തുടങ്ങുന്ന സലിലവുംതഴച്ചൊഴുകീടുന്നു പുഴകളായ് നിർണ്ണയം.തീരത്തണയാൻ കൊതിക്കുന്ന തിരകളായ്തുടരേണ്ടതില്ല നാം; തലതല്ലിടേണ്ടകംതളരാതുണർവ്വിൻ…
