ആരമ്യകാവ്യമിതു..ജീവിതം
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ആകുലതയെന്തിനാ,യാരാമപുലരിപോൽആജന്മ രമ്യമാം പ്രകൃതിപോലുണരുകആചാര്യ ഹൃദയവാക്യങ്ങൾ സ്മരിക്കുക;ആദരമായുദയപ്രദീപം തെളിക്കുക. ആജാനമനോഹരമോരോ പ്രഭാതവുംആചന്ദ്രതാരം തുടരുവാൻ പ്രേരകംആജീവനാന്തം നുകരുവാനെങ്കിലുംആപാദമധുരമാക്കുന്നുദയ ഗ്രാമ്യകം. ആട്ടക്കഥപോൽ മനസ്സിലാകില്ലാദ്യംആത്മപരിശോധയാവശ്യമനുദിനംആ ദിവ്യനാം തമ്പുരാന്റെയനുഗ്രഹംആത്മവിശ്വാസമുയർത്തും; പ്രഭാമയം. ആനുകൂല്യത്തിൻ മഹാഫലം ജീവിതംആനന്ദമാക്കാൻ ശ്രമിക്ക,നാം സാദരംആനുഗത്യം നമുക്കേകുന്നു പിൻബലംആന്തരാർത്ഥങ്ങൾ…
