സായാഹ്നം
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ പിച്ചവെച്ചോരടിതെറ്റിയനേരത്ത്-ച്ചേർത്തുപിടിച്ചൊരാകൈകളിന്നുതളർന്നുപോയി.തൊട്ടിലിലാട്ടിയ സ്നേഹത്തിന്നീണങ്ങൾതൊട്ടുവിളിച്ചാലുണരാത്ത മൗനമായ് !അച്ഛന്റെവിയർപ്പിലും അമ്മതൻ കണ്ണീരിലുംഅക്ഷരമുറ്റത്തുനമ്മൾ വളർന്നുപോയി.വാനോളമുയരുവാൻ ചിറകുകൾ നൽകിയോർകൂടുതകർന്നുതറയിൽ വീണീടുന്നു!ചോറുവാരിയൂട്ടിയൊരാവിരലുകൾആഹാരമുന്നിൽ വിറച്ചുനിൽക്കേ,അറപ്പോടെ നോക്കുന്ന മക്കളേഓർക്കുകഅന്നം തന്ന കൈകൾ പുണ്യമാണെന്നതും!രോഗം തളർത്തിമെലിഞ്ഞൊരുകായത്തെഭാരമായ് കണ്ടുനീ മാറ്റിനിർത്തുന്നുവോ?ഒരു വാക്കുകേൾക്കുവാൻ കൊതിച്ചുനിൽക്കുന്നുണ്ടവർഒരു നോക്കുകാണുവാൻ മിഴികൾ തുടയ്ക്കവേ!കൂട്ടുകാരുണ്ടല്ലോ കോടിപ്പണമുണ്ടല്ലോ,കൂട്ടിലിട്ടാരെയും…
