Category: കവിതകൾ

ദർഭമുനയിലെ പ്രണയ തീർത്ഥം

രചന : രമേഷ് എരണേഴുത്ത് ✍ മുറജപം കഴിഞ്ഞു മാനത്തു മടങ്ങുന്നരാവിൻ മാറിൽ ചായുന്ന ശാരദപൗർണ്ണമിമറഞ്ഞൊന്ന് ഒളികണ്ണാൽ നോക്കയാലെആരണ്യാന്തര നിർമ്മല ശീതളപൊയ്കയിൽവിടരുമാ മൃദുപങ്കജമലരിതൾ തുമ്പിൽശോകാദ്രമായി വിതുമ്പി നിൽപ്പൂ ഇന്നുമാസുസ്മിതയാം ആശ്രമകന്യ തന്നനുരാഗംഒരു മാൻ പേട നിശബ്ദമായി തേങ്ങി നിന്നുപുലർക്കാല അരുണ കിരണങ്ങളെ…

തൈക്കിളവന്മാർ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ ഹാസ്യക്കവിതതക്കിടതരികിടയിടയിൽകുംഭയുമുന്തിതലയാട്ടുന്നവർ സവാരിക്കായി വഴിയിൽതലേക്കെട്ടുംക്കെട്ടികളസവുമിട്ട് മൂപ്പൻതലങ്ങും വിലങ്ങും നടന്നു നീങ്ങുമ്പോൾതങ്കക്കുടമാകിയയഠഗനമാരെല്ലാമെത്തിതളിരൊത്ത മേനിയുമായ് കാലത്തായിതാളത്തിൽ ഉഷാറായിയോടുന്നതു കണ്ടുതഞ്ചത്തിൽ ഒന്ന് രസിക്കാനായൊരുങ്ങി.തത്തോപത്തോന്നപ്പോളുരുണ്ടുവീഴവേതാങ്ങാനായി ആയിരമംഗനമാരൊത്ത്തിരക്കിട്ടങ്ങു തിക്കുമ്പോളനുഭൂതിയിൽതൈക്കിളവനുമലിയുംസ്വർഗ്ഗീയ സുഖം.തളർന്നു വീണവളുടെ മടിയിൽ കിടന്ന്തലയിണയാക്കിയ വൃദ്ധമാരുടെ അടവ്താലോലിച്ചൊന്നിണയാക്കാനായിയങ്ങുതങ്ക തിടമ്പിനേ പുണരാനായുള്ളാവേശം.തരികിട തക…

ഒരു സദ്യയുടെ വിലാപം

രചന : നിസാർ റഹിം ✍ കുത്തരി ചോറ് കാണാനില്ലപുത്തരി ചോറ് എവിടേമില്ലപരിപ്പിന്നുള്ളിൽ പയറുമില്ലനെയ്യില്ലാത്ത സദ്യയുമായിപപ്പടം വട്ടത്തിൽ ഏതുമേയില്ലകഷണങ്ങളൊട്ടും സാമ്പാറിലില്ലകൂട്ടുകറിക്ക് കൂട്ടങ്ങളില്ലതോരൻ നോക്കു തോലുകൾ മാത്രംഅവിയൽ പെട്ടു കലത്തിൽ പെട്ടുകാളനും ഓലനും കോലത്തിൽ പെട്ടുഎരിശ്ശേരി പുളിശ്ശേരി കൂടെക്കൂടിഇലയിൽ പകർന്നാൽ പുഴ പോലെപച്ചടി…

ഓണത്തേൻമധുരം..

രചന : അൻവർ ഷാ ഉമയനല്ലൂർ.✍ ശാലീന പുലരികളുണരുന്ന സ്മരണയിൽതുള്ളിത്തുളുമ്പിനിൽക്കുന്ന പൊന്നോണമേ,ലാവണ്യഗ്രാമീണ ഹൃദയങ്ങളിൽ സദാ,മിന്നിനിൽക്കുന്നൂർജ്ജ വർണ്ണമായ് നിൻ സ്മിതം.പിഞ്ചിളം മോഹങ്ങൾ തരളിതമാക്കുവാൻതെളിമയോടുയരുന്ന ഗ്രാമ്യനന്മാർദ്രതേ,ഓരോ വസന്തമായ്പ്പാടുന്നു കുയിലുകൾകമനീയ വർണ്ണത്തിലെഴുതുന്ന കവിതകൾ.സൗമ്യസൗന്ദര്യമായണയുന്ന മുകിലുകൾസൈകതാനന്ദമായ്ത്തെളിയുന്ന താരകൾകാലമേ,യോർമ്മകൾ മേയുന്ന വയലുകൾനൈർമ്മല്യ കിരണമായുണരുന്ന നന്മകൾ.പൊന്നോണ നാളിലെന്നുള്ളിൽത്തിളങ്ങുന്നസുമരമ്യ കാലമേ, ഗ്രാമ്യവിചാരമേ,താഴത്തുവീഴാതെ…

ഓണപ്പൂക്കളങ്ങൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍ 💖🌷🌹🌷💖🌹🌷💖പൊന്നിൻ ചേലയുടുത്തരികത്തൊരുസുസ്മിത സുദിനം നിൽക്കുമ്പോൾവസന്തകൈരളി സുമങ്ങളിൽ നവ-നിറങ്ങൾ ചാലിച്ചെഴുതുന്നു.ശ്രാവണ ചന്ദ്രികപോൽ നവ ചിന്തകൾകനവിൽ നിന്നുതുളുമ്പുന്നുഹരിതമനോഹര നാടേ, നിന്നുടെ,തനിമ നുകർന്നേൻ പാടുന്നു.ശാഖികളിൽ നിന്നുയരുന്നൊരുപോൽകുയിലിണകൾതന്നീണങ്ങൾഓണ സ്‌മൃതികളുണർത്താനെത്തു-ന്നൊത്തിരി ചിത്രപതംഗങ്ങൾ.പുലരികൾ വെൺമുകിലാടകളേകവെ,കൈരളിയാഹ്ലാദിക്കുന്നു;തിലകക്കുറിയായ് ശാലീനതയെൻഗ്രാമത്തിൽ നില നിൽക്കുന്നു.ചെന്തെങ്ങിൻകുലപോൽ നിൻ സദനംമന്ദസ്മേരം…

പ്രാർത്ഥനാലയം

രചന : സഫൂ വയനാട് ✍️ പാതി ഛേദിച്ചയെൻഖൽബാണെനിക്ക്പ്രാർത്ഥനാലയംഇഷ്‌കുരുകുംവേളയിൽഞങ്ങൾക്ക്സ്വസ്ഥംഇഹ്തികാഫിരിക്കാനുള്ളഹദീഖവേറെയില്ലശംസുണരുമ്പോൾഞങ്ങളിരുവരുംധ്യാനനിരതരാവും,ഖമറൊളി പെയ്യുമ്പോൾനിലാവിന്റെ മുസല്ലയിൽഇരുന്ന്ഖവാലികൾ ആലപിക്കുംസിറാത്തിനുമപ്പുറംസ്നാനം ചെയ്യാൻപ്രേമ പൂർവ്വം അവൻസമ്മാനിച്ച നിലാ പൊയ്കയുണ്ട്ഏഴഭ്രപാളിക്കുമപ്പുറംറൈഹാൻ പൂക്കളിൽനിന്നിറ്റ് വീഴുന്ന ചഷകമരന്ദകമുണ്ട്അവന്റെ അസാന്നിധ്യങ്ങൾമറികടക്കാൻ അഭേരീ രാഗംമുഴക്കുന്ന വിപഞ്ചികയുണ്ട്,താളം മുറുകുമ്പോഴെല്ലാം ഞാൻചിന്തകൾ ചിരാത് കൊളുത്തിഅവനെ തവാഫ് ചെയ്യുന്നുണ്ട്അറിയുമോ ഞാനെത്രആഹ്ലാദവതിയാണെന്ന്,എന്റെ ഹിജ്…

തിരുവോണപ്പുലരിയിൽ..

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…

മൗനശില

രചന : കലാകൃക്ഷ്ണൻ പൂഞ്ഞാർ ✍️ ശിലയേ പ്രാണശിലയേപലവട്ടം നമിക്കുന്നുആഗ്നേയശിലാ ഖണ്ഡമേഒന്നല്ലൊരായിരം വട്ടം അഖില ഗോളങ്ങളിലുംസുഷുപ്തിയിലാണ്ടിരിക്കുംമൗനമഹാശിലാഗ്നിയേക്ഷേത്രമഹാബിംബങ്ങളേ നമ്മുടെ ഭാഷണമെന്നുംമൗനസംവേദനങ്ങളീഞാനൊരു വിഘടിതമാംകല്ലിൻകണ മണുഗാത്രം ആർഷമഹാമൗനമേ നീപറയാതെ പറയുന്നആണവ ചൈതന്യമേ നീനീ ശിഷ്യരാക്കുകില്ലാരേം നീ ഗുരുവാകില്ലെന്നാളുംവഴിതെററിക്കാറില്ലാരെയുംമേൽവായുവും ,കീഴ്വായുവുംഞെളിപിരി കൊള്ളാറില്ല ഞാനിരിക്കും നിമിഷത്തിൽഅവളിരിക്കുമിന്നേരംഅവനിരിക്കുമിന്നേരംഹേ !വിഗ്രഹ ചേതനയേ…

മാവേലിക്കമ്മ്യൂണിസ്റ്റായി(ഹാസ്യകവിത)

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മനസ്സിടിഞ്ഞുരുകുന്നൊരുമാവലിമനസ്സിരുത്തുന്നിതാപാതാളത്തിൽമുട്ടുകുത്തിച്ച വാമനനേയോർത്ത്മുട്ടിനോക്കി തറപ്പറ്റിക്കാനൊരുങ്ങി.മേളത്തുടികൊട്ടി ഹൃദതാരിലായിമുരളലോടെ പല്ലുഞറുമ്മുമ്പോൾമദിച്ചുണരുന്ന പകയേറുന്നൊരാമാനസമാകെപ്രതിജ്ഞാബദ്ധo.മുടിച്ചൂടാമന്നനാകൈരളിയിൽമഹത്വമേറുന്നഭരണത്താലെയാമേൽമേലുന്നതിയായൊരുനേരംമാറ്റൊലിയാകുന്ന രമണീയകം .മനഃസുഖമോടെ അധികക്കാലംമണിദീപമാകിയൊരുജ്ജ്വലനംമനഃസാക്ഷിയോടെമഞ്ജുളമാകെമംഗളമരുളുന്നോരികഴ്ത്തലാലെ.മഹിതാകാരനാംജയശീലനുള്ളിൽമഹാബലിയോടുള്ളസൂയയാലെമര്യാദക്കേടോടെയികഴ്ത്തുന്നുമന്നനേയിരപ്പനാക്കാനൊരുങ്ങി.മനഃപ്പീഢിതമനോരാജ്യത്തിൽമാവേലിയോന്നുമനസ്സിരുത്തേമഹാശക്തിയോടെതിരിടാനായിമണ്ഡലമാർന്നൊരുപാർട്ടി വേണം.മേധാവിയായ വാമനവിപ്രനോമൂർഖനാമുന്നത ബൂർഷയല്ലോമെല്ലെത്താന്നോരധകൃതനായിമാറിയതാപരുഷകാരണക്കാരൻ.മനഃപ്പൂർവ്വമാപാർട്ടിയാഫീസിൽമേൽപ്പടിയാനെത്തിയംഗമാകെമാവേലിച്ചെങ്കൊടികൈയിലേന്തിമുദ്രാവാക്യത്തോടെ മുന്നോട്ടായി .മഹാതെണ്ടിവാമനാമൂർദ്ദാബാദ്മേലേയേറുംകരിങ്കാലിച്ചതിയനേമുഷ്‌ടിയാലിടിച്ചിട്ടസ്തമിപ്പിക്കാൻമുഖമുള്ളോരതിശക്തരിവിടുണ്ട്.മുട്ടാളവിരുതനുവായ്ക്കരിയിടാൻമൃഗമാനസനേയികഴ്ത്താനായിമർത്യരായോരെല്ലാമൊത്തുകൂടിമാറ്റീടുകയഹന്തയങ്ങൊത്തവണ്ണം.മെല്ലെമേല്ലെ പ്രതികാരദാഹിയായിമുഖച്ചിത്രമെല്ലായിടവുംപ്രചരിക്കെമാവേലിമന്നനേപ്പിണ്ണതടിയനാക്കിമുഖം മുട്ടുന്നോരു കുടവയറനാക്കി.മുന്തിയവയറുമുന്തിയണയ്ച്ചിതാമാവേലിയെത്തുന്ന ശ്രാവണമാസംമന്നന്നേയുണ്ണാമനാംപ്പെരുവയറാൽമിണ്ടാതെനടക്കുന്നയുഗ്രനാക്കുന്നു.മൂലോകപത്രത്തിലീവിധവാർത്തകൾമാവേലി കണ്ടിതാ ദുഃഖാർത്തനായിമാലോകർമുന്നിലാപ്പരിഹാസപാത്രംമലയാളിത്തരവഴിനിർത്തൂന്നോതുന്നു.മഹാബലി മടുത്തങ്ങുഹതാശനായിമലയാളമുച്ചരിക്കാനിഷ്ടപ്പെടാതായിമഞ്ജുളമാർന്ന പാതാളഭാഷയുമായിമന്നവേന്ദ്രനോ കഴിച്ചു കൂട്ടാനുറക്കെ.മങ്ങിയറേറ്റിങ്ങൊന്നുയർത്തുവാൻമലയാള…

🔥 തലച്ചോറിൽ അറിവിന്റെ അഗ്നി നിറയട്ടെ 🔥

രചന : മരിയ തോപ്പിൽ ✍ പഠനമുറികളിൽകരിനിഴലുകളായിനുഴഞ്ഞുകയറി,വിലപേശലിന്റെവലക്കണ്ണികൾനെയ്തുകൂട്ടി,മാരകമാം ലഹരിവില്ക്കുന്നുഹാ.. പണംപാളം തെറ്റിയ മനസ്സിന്റെപഠനം മുറിയുന്നു…മയക്കത്തിൽ മറയുന്നുലക്ഷ്യവും പ്രതീക്ഷയും.തലച്ചോറിൽഅഗ്നിസ്പുലിംഗങ്ങളായ്മിന്നാമിനുങ്ങുപോൽ മിന്നി,അർദ്ധബോധാവസ്ഥയിൽവിഭ്രമചിത്തനായിനേരേത് നെറിയേതെന്നറിയാതെഅഹങ്കാരമലറി വിളിച്ച്,ദിവ്യപ്രേമത്തെകശക്കിയെറിയുന്നുയൗവനത്തിന്റെവസന്തഭൂമിജയിലറയ്ക്കുള്ളിൽനരകമായി മാറുന്നുതങ്കക്കനവുകൾ നിറയേണ്ടനെഞ്ചകം.കരിനിഴൽ മൂടിശ്മശാനമാകുന്നുനുകരുന്ന ലഹരിസിരകളിലൊഴുകിമസ്തിഷ്കംലാവയായി പൊട്ടിത്തകരുന്നു.സൗഹൃദങ്ങളകലുന്നു,കർമ്മബന്ധങ്ങളറ്റുപോകുന്നു.ഹിംസയ്ക്കു മടിക്കില്ല;വാളെടുക്കുന്നു…പെറ്റമ്മതൻ കണ്ണീർകാണാതെയാമുത്തമിട്ട കവിളിൽആഞ്ഞാഞ്ഞടിക്കുന്നുതാതന്റെ നെടുവീർപ്പ്കേൾക്കാതെ.ചവിട്ടി മെതിക്കുന്നുകൂടപ്പിറപ്പുകൾഭയന്നു വിറയ്ക്കുന്നുകണ്ണീർക്കടലായിമാറുന്നു ഗേഹംവിഷസർപ്പമായവൻവിഹരിക്കുന്നു.രാജസേവകർഒത്താശ ചെയ്ത്തങ്കനാണയങ്ങൾകൈക്കലാക്കുമ്പോൾ,വിഷം പടരുന്നുനാടിന്റെ…