മഹാകവി അക്കിത്തം [ശതാബ്ദി നിറവ്-കാവ്യാദരം]
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മഹനീയ കവിതകൾ കൈരളിയ്ക്കായ് ദിവ്യ-ഹൃദയാർദ്രമായിപ്പകർന്നതാം സുകൃതമേ,ചേകൂർ മനയ്ക്കലുണർന്ന നൽപ്പുലരിയായ്;കുമരനല്ലൂരിന്റെ കാവ്യ സപര്യയായ്,വ്യക്തിപ്രഭാവമുണർത്തിയ പുണ്യമേ,അക്കിത്തമെന്നയനശ്വര കാവ്യമേ,ഹൃത്താൽ നമിക്കുന്നുദയമായ് നിൽക്കുമാ,സ്തുത്യ പ്രഭാമയം; നിത്യാർദ്ര ദർശനം.ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിനാ,നന്മകം-നൽകിത്തെളിച്ചുണർത്തീ മർത്യമാനസംവ്യക്തമായോതിയിരുൾക്കാല ജീവിതം;നിത്യപ്രകാശമായ് നിൽപ്പുദയ കാവ്യകം.ഇരുപതാം നൂറ്റാണ്ടിന്റിതിഹാസ താരമേ,ഇനിവരും കാലങ്ങൾക്കഭയ…
