യുദ്ധവും* – സമാധാനവും
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദയത്തിൽനിറയും വെറുപ്പിനാലാദ്യമായ്മനസ്സിൽത്തുടങ്ങുന്നു യുദ്ധം;കരളിൽപ്പെരുക്കുന്ന തീവ്ര വിചാരങ്ങൾസൃഷ്ടിച്ചിടുന്നുലകിൽ യുദ്ധം. ബാലഹൃദയങ്ങൾത്തകർക്കുന്നുപരിയായ്ദുരിതങ്ങൾ നിറയുന്നു ചുറ്റും,തീക്ഷ്ണ യുദ്ധാഗ്നിയാലുരുകുന്നു നിത്യാർദ്ര-സ്വപ്നം കെടുത്തുന്നു വീണ്ടും. സൈനികജീവിതങ്ങൾ,ത്തുടർന്നെത്രപേർകത്തിയമരുന്നെത്ര കഷ്ടം!എത്രയോ ശൈശവങ്ങൾ പ്പൊലിഞ്ഞാകവേ-യാർത്തനാദങ്ങൾതൻ ചിത്രം. മാനവരാശിക്കൊരുപോൽ നിരാശകൾചാർത്തിക്കൊടുക്കുന്നു യുദ്ധംതീർത്തുമനാഥരാക്കു,ന്നഭയമില്ലാത്ത-ലോകമാക്കുന്നെത്ര വ്യർത്ഥം? ഉലകിൽ സമാധാനമസ്തമിപ്പിക്കുവോർനിത്യം മുറിപ്പെടുത്തുമ്പോൾസ്നേഹാശയാദർശമില്ലാത്ത…