ഒരുതുള്ളി എന്നെ
രചന : വൈഗ ക്രിസ്റ്റി ✍️ ജന്മജന്മാന്തരങ്ങളായിഒരുതുള്ളി എന്നെ ,തിരഞ്ഞു നടക്കുന്നഎന്നെ ,എനിക്കത്രയും ഇഷ്ടമാണ്ജീവിതത്തിൽ നിന്നുംജീവിതത്തിലേക്ക് ,കടത്തിക്കൊണ്ടു വന്നഓർമ്മകളിൽ ,നിറെയേം…എന്നിൽ നിന്നെപ്പോഴോ ചോർന്നുപോയആ തുള്ളിയാണ്…നിശബ്ദമായിഒഴുകിക്കൊണ്ടിരിക്കേ ,ഒരു ചുഴലിക്കാറ്റിലേക്ക്കടന്നു പോയി,നഷ്ടമായഒരരുവി പോലെ …ശാന്തമായി പെയ്തു വരവേമഴവില്ലു വലിച്ചെടുത്തമഴ പോലെ …സൗമ്യമായി മൂളിക്കൊണ്ടിരിക്കെമുറ്റത്തെ ,ചെമ്പരത്തിയിൽഉടക്കി…
