കാവ്യശ്രീലകം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ കാവ്യാങ്കണത്തിലോരുഷസ്സണയുന്നുകളഭചാർത്തണിയിച്ചാമതിലകത്ത്കളകളമൊഴുകുമൊരരുവിയായികിളികളോടൊത്തവൾ പാടീടുന്നു. കൂന്തലഴിച്ചിതാപ്പടിയിലിരിക്കുന്നുകാച്ചെണ്ണ തേച്ചു രസിച്ചീടുവാനായികരാളതയില്ലാതവൾ; മരാളമായികുളിച്ചുരസിക്കുന്നു; നീർത്തടത്തിൽ. കേളികളോരോന്നാനന്ദക്കാഴ്ചയായികാണിയായീകടവത്തിരിക്കുമ്പോൾകാവടിയാടും കരകക്കാരിയേപ്പോൽകറങ്ങി കറങ്ങി കളിച്ചീടുവാനായി. കനകം പതിച്ചോരാതോണിയേറിയവൾകാവ്യതാളത്തിൽ തുഴഞ്ഞീടുവാനായികുഴലാരത്തിലൂടെയൊഴുകിയെത്തുന്നകാവ്യാംഗനയെ കാണാൻ എന്ത് ചന്തം! കൈയ്യിലണിയുന്ന കങ്കണക്കൂട്ടങ്ങൾകിലുകിലെ കിലുങ്ങുന്ന താളമുണരുന്നുകുടുകുടെ ചിരിക്കുന്ന കാമിനിയേപ്പോൽകാവ്യമദാലസ ഉന്മാദിനിയായീടുമ്പോൾ. കാഞ്ചന…
