Category: കവിതകൾ

ഒരുതുള്ളി എന്നെ

രചന : വൈഗ ക്രിസ്റ്റി ✍️ ജന്മജന്മാന്തരങ്ങളായിഒരുതുള്ളി എന്നെ ,തിരഞ്ഞു നടക്കുന്നഎന്നെ ,എനിക്കത്രയും ഇഷ്ടമാണ്ജീവിതത്തിൽ നിന്നുംജീവിതത്തിലേക്ക് ,കടത്തിക്കൊണ്ടു വന്നഓർമ്മകളിൽ ,നിറെയേം…എന്നിൽ നിന്നെപ്പോഴോ ചോർന്നുപോയആ തുള്ളിയാണ്…നിശബ്ദമായിഒഴുകിക്കൊണ്ടിരിക്കേ ,ഒരു ചുഴലിക്കാറ്റിലേക്ക്കടന്നു പോയി,നഷ്ടമായഒരരുവി പോലെ …ശാന്തമായി പെയ്തു വരവേമഴവില്ലു വലിച്ചെടുത്തമഴ പോലെ …സൗമ്യമായി മൂളിക്കൊണ്ടിരിക്കെമുറ്റത്തെ ,ചെമ്പരത്തിയിൽഉടക്കി…

അമൃതം ഗമയ

രചന : സി മുരളീധരൻ ✍️ തിരിയുന്ന ചക്രത്തിൽ കത്തിമുനതന്നിൽതിരയിൽ, കുരുക്കിൽ, വിഷത്തുള്ളിയിൽ,എരിയുന്ന തീയിലുംഹാ! തിരയുന്നുവോ തിരശ്ശീല –നാടകം മതിയെന്നാണോ?പേടിയെന്നോകണ്ണുനീരിനെ നാളത്തെനാട്ടുവെളിച്ചത്തെ? അമ്പിളിതൻവെട്ടത്തെ,വെട്ടിപ്പിടിക്കുവാനാകാത്തനേട്ടങ്ങളെ, പൊൻ പുലരികളെ?പേടിയെന്നോ മുന്നിൽ നീളുന്ന ശൂന്യമാംപാടങ്ങളെ, പടി തേടി യെത്തുംകോടതിക്കൂട്ടരെ, നാട്ടു പ്രമാണിയെ?വീടിനെ, വീട്ടിലെ ദൈന്യതയെ?പേടിയെന്നോ കത്തിവേഷങ്ങളെ…

കാവ്യവർണ്ണങ്ങൾ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏതു ഹൃദയത്തിനുമാനന്ദലഹരിയാ-യോരോ വരിയും ചമയ്ക്കുന്ന ഭാവനേ,നൈമിഷികമെങ്കിലും കരളിലാദിത്യനൊരുമഹിതരൂപത്തിലുണർത്തുന്ന കാവ്യമേ,എഴുനിറങ്ങളിലഴകാർന്ന സ്വപ്നങ്ങ-ളെഴുതിവയ്ക്കുന്നുണർവ്വിൻ രമ്യ സൂര്യകം;പാടിപ്പുകഴ്ത്തുന്നതില്ലയെന്നാകിലുംപാരിനായേകുന്നുപരിയൊരു നന്മകം. തളിരോലകൾ ചിരിതൂകുന്ന നിമിഷമായ്ഹൃദയം വസന്തമാക്കുന്ന,യാ, സുസ്മിതംകണ്ണീരിനിടയിലും കവിതയായുയരുന്ന,ചിന്താമലരിനുമേകുന്നു വിസ്മയം. ഏതു കദനത്തിനുമിടയിലും മാനവർ-ക്കാദിത്യ മനസ്സാൽക്കുറിക്കാം കവിതകൾപാരായണം ചെയ്തുയർത്തട്ടെ…

പ്രതിരോധം നേടിയ കൊതുകുകൾ

രചന : സാഹിറ മുഹമ്മദ് റാവുത്തർ ✍️ ഡെറ്റോളും ലോഷനും മണക്കുന്നാശുപത്രി വരാന്തയിൽ,ആകാംക്ഷയും അസ്വസ്ഥതയും പേറുന്ന മുഖങ്ങൾ .കാത്തിരിപ്പിന്റെ മടുപ്പിൽ സമയം നോക്കുന്നവർ,പേരുവിളിക്കുന്നത് ചെവിയോർത്തിരിക്കുന്നവർ .തിരക്കിലും ഓടിക്കളിക്കുന്ന കുട്ടികൾ,ഇടകലർന്നതിവേദനാ ഞരക്കങ്ങൾ ,ചുമവിഴുങ്ങിയ ശബ്ദത്തിന്റെ കുറുകൽ ,എല്ലാത്തിനും മീതേ കേൾക്കാം പിറവിയുടെ കരച്ചിൽ…

ആരമ്യകാവ്യമിതു..ജീവിതം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ആകുലതയെന്തിനാ,യാരാമപുലരിപോൽആജന്മ രമ്യമാം പ്രകൃതിപോലുണരുകആചാര്യ ഹൃദയവാക്യങ്ങൾ സ്മരിക്കുക;ആദരമായുദയപ്രദീപം തെളിക്കുക. ആജാനമനോഹരമോരോ പ്രഭാതവുംആചന്ദ്രതാരം തുടരുവാൻ പ്രേരകംആജീവനാന്തം നുകരുവാനെങ്കിലുംആപാദമധുരമാക്കുന്നുദയ ഗ്രാമ്യകം. ആട്ടക്കഥപോൽ മനസ്സിലാകില്ലാദ്യംആത്മപരിശോധയാവശ്യമനുദിനംആ ദിവ്യനാം തമ്പുരാന്റെയനുഗ്രഹംആത്മവിശ്വാസമുയർത്തും; പ്രഭാമയം. ആനുകൂല്യത്തിൻ മഹാഫലം ജീവിതംആനന്ദമാക്കാൻ ശ്രമിക്ക,നാം സാദരംആനുഗത്യം നമുക്കേകുന്നു പിൻബലംആന്തരാർത്ഥങ്ങൾ…

സ്ത്രീധനം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ സ്നാതനായൊരുത്തമപ്പുരുഷന്സ്വാധീനയായൊരുയംഗനയുംസാക്ഷിയായൊരു സൂര്യഹൃദയംസമാഗതമാക്കിയ സംയോജനം. സുരഭിലമാകിയ ദാമ്പത്യവല്ലരിസൂര്യാംശമോടെ സുകൃതമാകാൻസിന്ദൂരകാന്തീലലാടത്തിലകത്തിൽസൂരപ്രഭാഞ്ചിതമാരാധനാലയം. സൃഷ്ടിയൊന്നിച്ചാഘോഷമോടെസുമുഖിയേ കതിർമണ്ഡപത്തിൽസുത്ഥാനനായവനേ വരിക്കുവാൻസാധ്യമായൊരാധന്യമുഹൂർത്തം. സത്യമാകിയ സദസ്സിലനുചിതംസഭ്യമായൊരലങ്കാരവേളയിൽസുമംഗലീ മണ്ഡപസഞ്ചയത്തിൽസ്നേഹമാർന്നവരനുഗ്രഹിപ്പു . സാമിപ്യമായോരിണകളൂഴിയിൽസമ്മോദമോടെ വാഴുവാനായിസന്താനസൗഭാഗ്യക്കേളിരംഗംസായൂജ്യമാകിയധന്യജീവിതം. സന്താപമേറെയുണ്ടെന്നാകിലുംസേവിതരായിപ്പരസ് പ്പരമാശ്രയംസ്വഭാവമഹിമയാലൊരുമയോടെസഹാനുവർത്തിത്തോത്തമരായി. സഹവസിച്ചൊരു കാലമെല്ലാംസാമിപ്യമേറെ ആസ്വദിച്ചവർസൗഹാർദ്ദസഞ്ചാരരഥ്യയിലായിസദുപദേശമോടെയുല്ലാസഭരിതം. സത്രശാലയിലേ പന്ഥാവിലായിസമജ്ഞരായി അനുവർത്തികൾസതതമൊന്നായി ദുന്ദുദിയിൽസംവനനമാനന്ദനിവാസിതമായി.…

വിവേകാനന്ദാ മൃതം

രചന : പ്രിയ ബിജു ശിവകൃപ .✍️ വിശ്വവിജയി വചനാമൃതധാരിധരണീതലേ കേൾവികേട്ടോൻഅമരത്വമാർന്നൊരാ സ്മരണാവലിഭാരതഖണ്ഡത്തിങ്കൽ മുഴങ്ങീടുന്നുവിശ്വപ്രപഞ്ചമാകെയലയടിക്കുമാദീപ്തവചനങ്ങൾ തൻ മാറ്റൊലിഇനിവരും തലമുറകൾ പോലുംകേട്ടുവളരുന്ന സംസ്കൃതിഭയമെന്ന ചിന്തയെ വെടിയുവാ –നാഹ്വാനം നൽകിയഭാരതപുത്രൻനാമമന്വർത്ഥമാക്കുന്ന സ്വാമിജിജനസഞ്ചയത്തിനു മാർഗ്ഗദീപംകഠിനതര ഹൃദയ വ്യഥ ചടുലചലനങ്ങളിൽ വിടുതലായിടുവാനായിനിനവുകൾ പൂവിതളുകളാക്കുന്നശ്രീ വിവേകാനന്ദ വചനങ്ങൾകേരളം ഭ്രാന്താലയമെന്നു…

ഹരിതസമൃദ്ധിയാൽ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഹതോത്സാഹനാകരുത്, നാം സദായുന്മേഷ-ഹരികേശ ഹൃദയംകണക്കുദയമേകണംഹരിനാഥനെന്നപോലുയർത്തി ല്ലയെങ്കിലുംഹർഷാശ്രുവോടൊന്നുയർത്തിടാം നന്മകം. ഹസ്തകമലത്താൽത്തഴയ്ക്കില്ല; ഹൃത്തിലുംഹർഷമോടുണരേണമാർജ്ജവം, സ്തുത്യകംഹാലികനാകിലും സേവനോത്സാഹമായ്ഹാർദ്ദമായ് ചെയ്തുണർത്തീടണം ഭൂതലം. ഹരിതസമൃദ്ധിയാലുദയം പകർന്നിടാംഹർമ്മ്യാങ്കണത്തിലിരുന്നുമതു ചെയ്തിടാംഹർഷനാം പ്രിയ സർക്കാർ സേവകനാകിലുംഹസ്തിവാഹൻ തന്നെയായീടിലും തഥാ. ഹരിവല്ലഭയെന്നുമുള്ളിൽ വിളങ്ങുവാൻഹാരിതനാകാതിരിക്ക,നാം സാദരംഹാരികണ്ഠംപോലുണർന്നു പ്രാർത്ഥിക്കണംഹാനികരമാക്കാതിരിക്കേണമാർദ്രകം.…

✦ അരുത്… മറക്കരുത് ✦

രചന : നിധിൻ ചാക്കോച്ചി .✍ പ്രസവിച്ച അമ്മവയറും…കുടിച്ച പാലും മറക്കരുത്.അച്ഛന്റെ കഷ്ടപ്പാടുംവഴികാട്ടലും നടന്ന വഴിയുംമറക്കരുത്.ജനിച്ച വീടും…പഠിച്ച സ്കൂളും മറക്കരുത്.തിന്ന ചോറും…തന്ന കൈയ്യും മറക്കരുത്.കുളിച്ച പുഴയും…കളിച്ച കൂട്ടും മറക്കരുത്.ചിരിച്ച മുഖവും…നമിച്ച ശിരസ്സും മറക്കരുത്.കൊടുത്ത സ്നേഹം…തിരിച്ചു വാങ്ങരുത്.അടച്ച വാതിലിൽ…ഒളിച്ചു നോക്കരുത്.പശിച്ച വയറിന്…പിശുക്കി നൽകരുത്.ശഠിച്ചതെല്ലാം…പിടിച്ച്…

🌝തിരുവാതിര🌝

രചന : ചന്ദ്രിക രാമൻ പാത്രമംഗലം ✍ വാനിൻ കിഴക്കായ് തെളിഞ്ഞ പ്രഭാകരൻപശ്ചിമതീരമണഞ്ഞിന്നു സന്ധ്യയായ്!തീറ്റയും തേടിപ്പറന്ന പറവകൾതിരികെ തൻ കൂടണയുന്നൊരു വേളയായ് ! വെൺമേഘജാലങ്ങൾ, തീജ്വാലയേറ്റപോൽചെമ്മാനമാറിലൂടോടിമറകയായ്സന്ധ്യതൻ മാറിലെ വെൺസൂനജാലവുംഅന്തിപ്പരിമളവാതിൽ തുറക്കയായ് ! പാതിരാപൂക്കളും വാനിൽ വിതറിയാസൂര്യനും സാഗരച്ചോപ്പിൽ മറഞ്ഞിതാ ,ആയിരമായിരം പൊൻതാരകപ്പൂക്കളാ-കാശവാടിയിൽ…