കാവ്യവർണ്ണങ്ങൾ*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏതു ഹൃദയത്തിനുമാനന്ദലഹരിയാ-യോരോ വരിയും ചമയ്ക്കുന്ന ഭാവനേ,നൈമിഷികമെങ്കിലും കരളിലാദിത്യനൊരുമഹിതരൂപത്തിലുണർത്തുന്ന കാവ്യമേ,എഴുനിറങ്ങളിലഴകാർന്ന സ്വപ്നങ്ങ-ളെഴുതിവയ്ക്കുന്നുണർവ്വിൻ രമ്യ സൂര്യകം;പാടിപ്പുകഴ്ത്തുന്നതില്ലയെന്നാകിലുംപാരിനായേകുന്നുപരിയൊരു നന്മകം. തളിരോലകൾ ചിരിതൂകുന്ന നിമിഷമായ്ഹൃദയം വസന്തമാക്കുന്ന,യാ, സുസ്മിതംകണ്ണീരിനിടയിലും കവിതയായുയരുന്ന,ചിന്താമലരിനുമേകുന്നു വിസ്മയം. ഏതു കദനത്തിനുമിടയിലും മാനവർ-ക്കാദിത്യ മനസ്സാൽക്കുറിക്കാം കവിതകൾപാരായണം ചെയ്തുയർത്തട്ടെ…
