നേരമായുണരുവാൻ…
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ 🌈നേരം പുലർന്നെന്നുണർത്തുന്നു ശ്രീലകംനേരിയ വെളിച്ചമോടുണരുന്നു ഗ്രാമ്യകംനേത്രാഞ്ജനമെഴുതി വാഴ്ത്തുന്നു കോകിലംനേര്യതണിഞ്ഞൊരുങ്ങുന്നെൻ കളത്രവും.നൈർമ്മല്യ ഹൃദയമോടിന്നുമെൻ മുത്തശ്ശിനാമംജപിച്ചിരിക്കുന്നൂ നവതിയിൽനവരമ്യ ദീപപ്രഭയാലനുദിനംനയനസുഖമേകുന്നുഷസ്സാർന്ന ജീവിതം.നേദിക്കുവാനുണർന്നില്ലെ,നിന്നാർദ്രകംനേത്രോന്മീലനായ് നിൽപ്പതാ, വാനിടംനേർവഴിയോർത്തുയർന്നീടുന്നു കൂജനം;നേരമായെന്നുണർത്തുന്നില്ലെ സാദരം ?നല്ലപാതിക്കുദയ സ്നേഹാർദ്ര വന്ദനംനന്മയാക്കുന്നതാണനുപമാനന്ദകംനാദമായറിയുന്നുദയ ഹൃദ്സ്പന്ദനംനാദസ്വരൂപിണീ,യുണരുന്നു കാവ്യകം.നൈർമ്മല്യ സുസ്മിതാനന്ദമാം വാനമേ,നൈമിഷകമാണെന്നുണർത്തുന്ന സൂനമേ,നൈസർഗ്ഗികാനന്ദമേകുമെൻ…
