അവളാര്
രചന : പ്രസീദ ദേവു✍ തട്ടമിട്ടൊപ്പന പാട്ടു പാടുംതട്ടത്തിനുള്ളിലെപെണ്ണിതാര് ,നാണത്താൽതുള്ളിത്തുളുമ്പുംമൈലാഞ്ചികാറ്റിൻ്റെമൊഞ്ചിവള്,മൊഞ്ചത്തിയെന്നുവിളിച്ചവളെതഞ്ചുന്ന പൂവിൻ്റെപേരിതെന്ത്,തഞ്ചത്തിൽ വന്നവൻകൊഞ്ചുമ്പോളോചുണ്ടിൽ വിരിഞ്ഞൊരുദിക്കറേത്.കൈവള കൊട്ടികിലുക്കുന്നോള്,കാൽത്തളയിട്ട്നടക്കുന്നോള്,കണ്ണിൽ സുറുമഎഴുതുന്നോള്,കവിളത്ത് നാണംവരയ്ക്കുന്നോള്,ചുണ്ടത്ത് ചാമ്പക്കമണമുള്ളോള്,മധുരിക്കും വാക്കിൻ്റെചേലുള്ളോള്,പ്രേമത്താൽ വാശിപിടിക്കുന്നോള്,സ്നേഹത്തിനായികരയുന്നോള്,മൊഹബത്ത്തുള്ളി തുളുമ്പുന്നോള്,പഞ്ചാര മിഠായിതേനുള്ളോള്,ചക്കരത്തുണ്ടിൻ്റെരസമുള്ളോള്,കാലത്തിൻ സമ്പാദ്യംഎന്തിവിൾക്ക്,ഓർമ്മകളല്ലാതെപൊന്നിവൾക്ക്,തട്ടമിട്ടൊപ്പന പാട്ടു പാടുംഹൃദയ തട്ടത്തിനുള്ളിലെചെക്കനാര്?
