മാഞ്ഞു!രേഖകളും മൂല്യവും
രചന : രഘുകല്ലറയ്ക്കൽ.. ✍ ചരിത്രമോർത്താലനേകമേറ്റം ശ്രേഷ്ഠം!ചാരുതമേന്മയാലുന്നതിയേറും ഭാരതത്തിൽ,ചികഞ്ഞിടാനാർത്തിയെഴും മർത്യകുലത്തിനാലെ,ചിതലരിച്ചു മാഞ്ഞു പോകുന്ന രേഖകളനേകമന്നുമിന്നും,ചക്രവർത്തികളായവരാൽ പടുത്ത ചരിത്ര ഹർമ്മ്യങ്ങളേറെ,ചടുലതയാം കരകൗശല ശില്പ രമ്യചാരുതയോർത്താലത്ഭുതം,കൈക്കരുത്താലുരുവായവയിന്നു ഭവിച്ചിടുമോ?കരുത്തരാം കരകൗശല ശില്പികളനേകരാൽ മേന്മയൊരുക്കി.കവിതപോൽ കരിങ്കല്ലിലുരുവാമത്ഭുത ചാരുശില്പം,കൗതുകമിന്നാരാലുമാവില്ല വൈധദ്ധ്യമോടെ,സുരക്ഷയേതും,കളഞ്ഞു നമ്മുടെ പൈതൃകത്തെ വിനയാക്കിയോരധമർ,ക്രൂരതയാലാ ചൈതന്യമൊടുക്കിയോരനേകമന്നുമിന്നും.കൊണാർക്കിലെ സൂര്യക്ഷേത്ര സമുശ്ചയങ്ങളോർത്താൽ,കർണാടകതൻ…
