ഗർഭം
രചന : പ്രസീദ ദേവു✍ സുഖലോലുപതയുടെവിത്തിട്ട്നിങ്ങൾ പോകുമ്പോൾഞങ്ങളൊരു പത്തുമാസക്കാലംവ്രതമിരിക്കും,കറുപ്പും, കരിമണിമാലയുമിട്ട്കാനനപ്പാതയിലൂടെനിങ്ങൾ നടക്കുമ്പോലെഅത്രയെളുപ്പമല്ലത്,നനഞ്ഞ തീണ്ടാരിതുണിയിൽനിന്നുള്ള മോചനവുമല്ലത്,വിശ്രമിക്കാനവൾക്കു കിട്ടിയസപ്രമഞ്ചൽ കട്ടിലുമല്ലത്,ആലസ്യത്തിൻ്റെഒന്നരപേജിൽ,ചർദിയുടെ മറുപുറം നിറച്ച്,തണ്ടലു വേദനയുടെകഠിനവാക്കുകൾ കൊണ്ട്ഇരിക്കപ്പൊറുതിയില്ലാത്തപെണ്ണൊരുത്തികൾഇരുന്നും, നടന്നും ,കടന്നുംകവച്ചു വെയ്ക്കുന്നകവിതയാണത് ,അവിടുന്നാണവൾആദ്യത്തെ കവിയാവുന്നതും,വയറിൻ്റെ തിരശീലകൾക്കുള്ളിൽമൂക്കും കണ്ണും ചുണ്ടുംഉടലാകെയും വരച്ച്,ജീവനുള്ള ഒരാൾ രൂപംപണിയുമ്പോൾഅവളൊരു മികച്ച ചിത്രകാരിയാവുംനിങ്ങളും…
