ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

കവിമാനസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഞാനെത്രയകലയാണകലയാഇരുളുപുതച്ച മലഞ്ചരിവിൻആരുകാണുന്നിതാരുകണ്ടീടുവാൻഎണ്ണ മണക്കും പുരാവെളിച്ചത്തിൽഅമ്മയുമച്ഛനും മക്കളും മാത്രംവൈശ്വാനരാഗ്നിതൻ സൂക്ഷ്മ കണങ്ങൾകനവിൻകനലിൽ ചുട്ട ബ്രഹ്മാന്നംരുചിച്ചു കേവലം കഥയറിയാമയങ്ങിടുന്നൂ വ്യഥയറിയാതെഉണരാനും കഥ തുടരുവാനുംആരുകാണു,ന്നിതാരുകണ്ടീടുവാൻഇരുളുകമ്പളം വന്നു മൂടുന്നൂഎണ്ണവിളക്കിൻ്റെ നാളമേ സാക്ഷിഇരുളിലുറങ്ങും കുടിലു സാക്ഷിദൂരെ രാവിലിരുന്നു കാണുന്നൊരീകവിഹൃദയനാളമിതും സാക്ഷികവിയുടെ സങ്കല്പരാവുകളിൽഅരൂപമാനസ വിജനതയിൽഅനുപമമീയിതു…

ന്റെ മോളെ ചീക്കി കൊണാക്കി തരാണെ.

രചന : സഫൂ വയനാട്✍ ങ്ങക്കിത് വെറും കാടായിരുന്നില്ലേ?കാണാൻ ഭംഗീള്ള കാഴ്ചയായിരുന്നില്ലെ?ഞാള് വെറും കാട്ട് ജാതിക്കളാ യിരുന്നില്ലേ?എന്നാലാ കാട് ഞാളെ ജാതി മാത്രല്ല,നാടേനൂ,വീടേനൂ,അമ്മയേനൂ..ഇന്നലെ വന്നോര് പറയണൂവയനാട് പണ്ടത്തെ വയനാടല്ലാന്ന്..കാടെല്ലാം നാടായ് മാറീന്ന്,കാട്ടാറും കബനീം മെലിഞ്ഞുണങ്ങീന്ന്,വെൽക്കം ചെയ്യുന്ന വയലറ്റ് വേലിയേരികാണാനേയില്ലെന്ന്.പണ്ടു പണ്ട് വിഷാദത്തിന്റെ…

എന്നിട്ടും.

രചന : ഗഫൂർ കൊടിഞ്ഞി✍ കുഞ്ഞു മൂത്ത പെങ്ങളായിരുന്നു.എന്നിട്ടും മീനിൻ്റെ നടുക്കഷ്ണംഉമ്മ എന്നും എനിക്കാണ് വിളമ്പിയത്.കുഞ്ഞോൾ ഏറ്റവുമിളയവാൽസല്യ ഭാജനമായിരുന്നുഎന്നിട്ടും ഉപ്പ മിഠായിപ്പൊതിഎൻ്റെ കയ്യിലാണ് തന്നത്.കുഞ്ഞോക്കും കുഞ്ഞുവിനുംകാണാൻ നല്ല ചേലായിരുന്നു.എങ്കിലും അമ്മായി വരുമ്പോൾഎന്നെയാണ് ഉമ്മ വെച്ചത്.കിടക്കപ്പായയിൽ മൂത്രമൊഴിച്ചത്ഞാനായിരുന്നെങ്കിലുംഅടിയും പഴിയുമെല്ലാം കുഞ്ഞുവുംകുഞ്ഞോളുമാണ് പങ്കിട്ടെടുത്തത്.പഠിക്കാൻ മടിയനായഎനിക്ക്…

തലമുറ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അമ്പിളിമാമനെ അറിയില്ലമാനത്തെ താരകൾ കണ്ടില്ലമഴവില്ലിന്നഴകൊട്ടും നോക്കില്ലമഴയത്തു നനയുവാനാവില്ലമൈതാനത്ത് കളികളില്ലമണ്ണിൽ കാലൊട്ടും വെക്കില്ലവെയിലിന്റെ ചൂടൊട്ടും പറ്റില്ലമകരക്കുളിരൊട്ടും വശമില്ലഓടിക്കളിച്ചുള്ള ചിരിയില്ലഓട്ടവും ചാട്ടവും പതിവില്ലഒറ്റമുറിയിൽ കരയില്ലഒറ്റയാനാവാൻ മടിയില്ലബഹുമാനം,…കൈകൂപ്പാനറിയില്ലഹായ്….ഇതില്ലാതെ തരമില്ലകഞ്ഞിയും കപ്പയും ശരിയില്ലബർഗ്ഗറും പിസ്സയും കളയില്ലഐപ്പേടും മൊബൈലും കൂട്ടാളിയു…

ജീവിച്ച് ജീവിച്ച്മരിച്ചു കൊണ്ടിരിക്കുമ്പോൾ ‘

രചന : താഹാ ജമാൽ ✍ അടിമ അടിമയായിനില നില്ക്കുകയുംഉടമ ഉടമയായി വികസിക്കുകയുംചെയ്യുന്ന കാലത്തുംകാട്ടിലെ രാജാവിൻറെ പേര്സിംഹം എന്ന് തന്നെയാണ്.ആൺസിംഹംഇരപിടിക്കാതിരുന്നിട്ടുംതിന്നുകൊഴുത്തവൻ രാജാവായി വാഴുന്നു.നീണാൽ വാഴട്ടെയെന്ന് പുലമ്പിതൊണ്ട വറ്റിപ്പോയവരുടെ പാട്ടിൻ്റെപരവതാനി ഉടഞ്ഞുപോയതറിയാതെചിന്തകൾ വിചിത്രമായ മൗനം തിരയുന്നുജീവരേഖയിലേക്ക് നേർഹസ്തരേഖയുടെ നീണ്ടപ്രയാണംഞാന്‍ഒരു കുന്നോ, പർവ്വതമോആയിരുന്നെങ്കിൽഉറവയായി മണ്ണിൽനിറഞ്ഞേനേഎനിയ്ക്ക്…

ഒരു ട്രെയിൻ യാത്ര – (ഓർമ്മകൾ)

രചന : ജോർജ് കക്കാട്ട്✍ അതിരാവിലെ ഒരു ട്രെയിനിൽനിങ്ങൾ പത്രത്തിൽ ബുദ്ധിപൂർവ്വം വായിക്കുന്നു,ഇന്നത്തെ കാലാവസ്ഥ എങ്ങനെയായിരിക്കുംബാങ്കുകൾ വീണ്ടും മരിക്കുമോ എന്നും.അവിടെയുള്ളത്, ഗ്ലാസുകൾ, വൃത്താകൃതിയിലുള്ളത്,നിക്കൽ കൊണ്ട് നിർമ്മിച്ചത്,കായിക വസ്തുക്കളിൽ അഭിനിവേശമുണ്ട്,ഓഹരി വിപണി ബാരോമീറ്ററിലുംകോപം ഇളക്കിവിടുക.ചെറുതും ശാന്തവുമായ ഇലകളുടെ തുരുമ്പെടുക്കൽനിങ്ങളുടെ അയൽക്കാരൻ്റെ കണ്ണിൽ പെടുമ്പോൾഇടയ്ക്കിടെ…

അമ്മമനസ്സ്

രചന : മാനു ആലുങ്ങൽ കാടാമ്പുഴ. ✍ വൃദ്ധ സദനത്തിലെ-ഉമ്മറപടിയിലിരുന്ന മ്മകണ്ണീർപൊഴിച്ചുആധികൾ വ്യാധികളേറെ- മനസ്സിൽവിതുമ്പി കവിൾ തടം ചുവന്നു.എല്ലാം അതെല്ലാം എന്നുണ്ണിയെയോർത്ത്എന്നു വരും അരികിലെന്നുണ്ണീ..എന്നു വരുംഅരികിലെന്നു ണ്ണീ…ദൈവത്തിലഭയം തേടിയുംകേഴുന്നമ്മതൻ ഉണ്ണിക്ക് വേണ്ടി.കാവലായ് നിൽക്കണെ,കാക്കണെ ദൈവമെ.എന്നുണ്ണിയെ എന്നെന്നും.എന്നുണ്ണിയോടില്ല, അണുമണിതൂക്കവും.കോപത്തിന്നമ്ശമെൻ മനസ്സിൽ.വാഴണം എന്നുണ്ണി സന്തോഷമായെന്നും.പ്രാർത്ഥന…

💞മഹാത്മാ അയ്യങ്കാളി💞

രചന : കനകമ്മ തുളസീധരൻ ✍ വെങ്ങാന്നൂരിൻ ധീരയോദ്ധാവയ്യങ്കാളിയേസാധുജന പരിപാലകൻ അയ്യങ്കാളിയേമണ്ണിനുംവിണ്ണിനുംഅഭിമാന മായൊരയ്യങ്കാളിയേആശയഗംഭീരനായൊരയ്യങ്കാളിയേനമിക്കുന്നു.. .നമിക്കുന്നുനമിച്ചീടുന്നങ്ങയേ..അസ്സമത്വത്തിന്നെതിരായോനേഅനാചാരത്തിന്നതിരിട്ടൊരയ്യനേആശങ്കയില്ലാതടരാടിയോരു ധീരനേവർണ്ണവെറിക്കായങ്ങടരാടിയൊരയ്യനല്ലയോഅയ്യനേ.. അയ്യങ്കാളിയേഅയ്യനേ ..അയ്യങ്കാളിയേസംഘടിച്ചു ശക്തികാട്ടിസഞ്ചാരസ്വാതന്ത്ര്യമങ്ങു നേടിസാധുജനപരിപാലനവുമങ്ങു സാദ്ധ്യമാക്കിയില്ലയോഅജയ്യനാണങ്ങുനീഅകതളിരിൽ അലയൊലിയായിഅരങ്ങുവാണോരു പുണ്യമാണങ്ങുനീ.ജന്മിമാർക്കുമാത്രമല്ലജന്മമെടുത്തതൊക്കെയെന്ന്ജന്മസിദ്ധമായ വീറുകാട്ടിജന്മിമാരെക്കാട്ടിക്കൊടുത്തോനുമീ ധീരനല്ലയോ .വില്ലുവണ്ടിയേറിവന്ന വീരപുരഷ യോദ്ധാവേകല്ലുമാലസമരമൊന്ന്കല്ലുപോലെയേറ്റെടുത്ത്പെൺമനസ്സുകൾക്കുമങ്ങുധൈര്യമേകിമലയാളമണ്ണിലന്ന്വീരനായകനായിത്തീർന്നധീരചരിതകർമ്മപൂരുഷാനമിക്കുന്നു… നമിക്കുന്നൂവിദ്യകൊണ്ട്നേരറിഞ്ഞ്, നോവറിഞ്ഞ്പോരടിച്ച് നേടിയെടുത്ത വിഖ്യാതജാതനേഅയ്യങ്കാളിമഹാത്മാ…ആദരം… ആദരം…അഭിമാനാദരം.✍️

ഭ്രാന്തിച്ചെല്ലമ്മ.

രചന : മായ എൻ നായർ ✍ ഭ്രാന്തില്ലെനിക്ക് ലോകമേഎങ്കിലും നീയെന്റെ കാലിൽ ചാർത്തികാരിരുമ്പു വളയം.. എന്റെ കൈകളിൽചീന്തി എറിഞ്ഞ പ്രണയ ഹാരങ്ങൾ.കള്ളം തെല്ലുമില്ലാതെ ഞാൻപ്രണയിച്ചതോ തെറ്റ്..ചതിച്ചോര മണമില്ലാത്തതോ തെറ്റ്എൻ മനസ്സിൽ വിടർന്ന പ്രണയ പുഷ്പങ്ങൾഅർപ്പിച്ചതെൻ തമ്പുരാനായ് മാത്രം.എന്റെ മിഴികൾ തിരഞ്ഞതെൻരാജരാജനെ.പാതിയടച്ച…

നിശ്ശബ്ദമായ തെരുവുകൾ.

രചന : ദിജീഷ് കെ.എസ് പുരം✍ ഇതൊരു വിലക്ഷണഭവനത്തിന്റെമൂന്നാംനിലയിലെ കിടപ്പറ.പുറത്തെ തെരുവിനെഏകദേശംപൂർണ്ണമായിഎന്നെ കാണിച്ചും കേൾപ്പിച്ചുംതരുന്ന വിശാലജാലകം.കുറച്ചുനാളായിപ്രപഞ്ചത്തിന്റെയേതോഒഴിഞ്ഞയിടനാഴിയിൽനിന്ന്ഉൽപ്രവാസത്തിനെത്തിയവിജനതയാലും നിശ്ശബ്ദതയാലുംഈ തെരുവു ഭരിക്കപ്പെടുന്നു!അവരെ ഭഞ്ജിക്കണമെന്നുണ്ട്,അവിടെയെത്തി, ഒന്നുറക്കെകൂവിതെരുവിനെ ഉണർത്തണമെന്നുമുണ്ട്,പക്ഷേ, തുടർക്കൊലപാതകിയായഒരു സ്ത്രീക്ക്, അങ്ങനെയെല്ലായ്പ്പോഴുംപുറത്തുപോകാൻ കഴിയില്ലല്ലോ!മാത്രമല്ല, നിയതദിനത്തിൽത്തന്നെപുതിയ വിഷണ്ണകാമുകൻ, കവിഈ ശയനമുറിയിലെത്തിയിട്ടുമുണ്ട്.തലമുറകൾ കൈമാറിക്കിട്ടിയഅതിപുരാതനമായചുവന്നു കറുത്ത വീഞ്ഞ്അവന്റെ ചുണ്ടിൽ…