കർഷകൻ💐
രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിങ്ങമാസ പൊൻപുലരിപിറക്കവെചിത്തത്തിലോർമ്മകൾചിരാതായ്കത്തിനില്ക്കുമീചിതലരിക്കാത്ത ചിന്തുകൾ!പകലന്തിയോളംപണിചെയ്തകാലത്ത്കതിരിന്റെനേരിനായ്പകുത്തേകിയവിയർപ്പിന്റെക്ഷാരഗുണത്തിലുംഉറവായ്തീർന്നൊരാനൻമകൾ നാളേക്ക്കരുതിയവൻകർഷകൻ……കൂലിക്ക് വേണ്ടിയിരക്കവെപൊലിതൂറ്റിബാക്കിശിഷ്ടങ്ങളെകണിശമാംവാക്കുകളുരക്കാതെപൊലിമയായ്കണ്ടവൻകർഷകൻ !ഉടമയിലടിയനായ് ജീവിച്ച്അഴലുകളഴകായ് തീർത്തതുംഅതിരിന്റെയതിരുകളവിരാമംപടുത്തതും ഇവൻ കർഷകൻ!തുടിപ്പാട്ടുപാടിയുംതുടിതാളംതീർത്തതും,തുയിലുണർത്തിതുടിപ്പുകളുയർത്തതുംചെളിപൂണ്ടവേഷലത്തിന്തിയുറങ്ങിയുംചിരമായ്ത്തീർന്നവൻകർഷകൻ !കാലങ്ങൾമാറികോലങ്ങൾമാറികാഴ്ചയും,വേഴ്ചയുംമാറിപ്പോയിപാടവുമില്ലപച്ചപ്പുമില്ല പാരിലിന്നാകെപേരായി നിൽക്കുമീപാവമെന്നപ്പോഴുംചേർത്തവിളിപ്പേര് മാത്രമായുളളവൻഇവൻ പാവം “കർഷകൻ”!