പവർ കട്ട്
രചന : സുരേഷ് നായർ മങ്ങാട്ട്✍. ശൈശവത്തിൽകറന്റ് പോയി,മണ്ണെണ്ണയൊഴിച്ച,ഒറ്റവിളക്കിന്റെചുറ്റുമെല്ലാരും കൂടി.ബാല്യത്തിൽപിന്നെയും കറന്റ് പോയി,മേശമേലും നിലത്തുംറാന്തലിന്റെ തിരിതാണുംപൊങ്ങിയും മിന്നി.കൗമാരത്തിൽലോഡ്ഷെഡ്‌ഡിങ്ങ്,മെഴുകുതിരിനിലത്തും തിട്ടയിലും,ഉരുകിയൊലിച്ചു.യൗവനത്തിൽവൈദ്യുതി നിയന്ത്രണം,അടിയന്തിരഉപയോഗങ്ങളിൽവെളിച്ചം കിട്ടി.വാർദ്ധക്യത്തിൽപവർ കട്ടായിതല തിരിഞ്ഞചിന്തകൾവെളിച്ചം തന്നു.വർത്തമാനത്തിൽപവർ കട്ടാവുന്നില്ല,വൈദ്യുതിയുംവൈദ്യശാസ്ത്രവുംസുഹൃത്തുക്കളായി.
