സിംഹാസനം”
രചന : ഷാജി പേടികുളം✍ സിംഹാസങ്ങൾ പരിഭവിച്ചുകിണുങ്ങാൻ തുടങ്ങിഭരണാധികാരികളുടെഭാരം താങ്ങാനാവാതെ കിതച്ചു.അവരിരിക്കുമ്പോൾമുട്ടുകൾ വേദനിക്കുന്നുഅവർ ചാരുമ്പോൾമുതുക് വേദനിക്കുന്നു.അവരുടെ കൈകൾതാങ്ങാനാവാതെ ഞരങ്ങുന്നു.കാലുകളുറയ്ക്കുന്നില്ലഇത്രയും ഭാരമുള്ളഭരണവർഗ്ഗത്തെ ഇന്നേവരെചുമക്കേണ്ടി വന്നിട്ടില്ല.എത്രയെത്ര ഭരണാധികാരികൾക്ക്ഞങ്ങൾ ഇരിപ്പിടമായിട്ടുണ്ട്.അതോർക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നു.ഒട്ടും ഭാരമനുഭവപ്പെട്ടിട്ടില്ല.എന്തൊരഭിമാനമായിരുന്നു.സിംഹാസനമെന്ന നിലയിൽതെല്ലൊരഹങ്കാരമായിരുന്നു.മറ്റു ചെറു കസാലകൾഅസൂയയോടെ നോക്കുന്നത്കണ്ടു ഞെളിഞ്ഞിട്ടുണ്ട്.ഇന്ന് ചെറു കസാലകൾപരിഹസിച്ചു രസിക്കുന്നു.വയ്യ സഹിക്കാൻ…
