രാഗസഞ്ചാരങ്ങൾ
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ മഞ്ജരിയിൽമൃദുലപദാവലി കോർത്തുശ്രീകൃഷ്ണകർണ്ണാമൃതം പാടി ചെറുശ്ശേരി…..യമുനാപുളിന വസന്തങ്ങളിൽകാവ്യനിർത്ധരിപൂപൂത്ത വർണ്ണവസന്തമായ്നിരന്നുലാവുകയായ്അവിടൊരു ഗോപകുമാരകൻആഴി നേർവർണ്ണനവൻനറുപുഞ്ചിരിയാൽ തീർക്കയായ്മറ്റൊരു സ്വർഗ്ഗാരാമംമുളവേണു അധരത്തെതഴുകുമാറമർത്തിയവൻഅഞ്ചാതെ കോലുന്നുയദുകുലകാംബോജി…..പ്രണയിനി രാധാഹൃദയ തന്ത്രികളിൽആ കുഴലോശവിരിയിച്ച രാഗമേത്കല്യാണിയോ ‘…. ശ്രീരാഗമോ ?ഇവനെൻ മെയ്യിലൊന്നു തരസാതലോടുകിൽ നന്നെന്ന്ചിന്തിച്ചു മരുവും കായാവിൻ മനതാരിൽഉയിരിട്ടുയരുന്ന രാഗംബിലഹരിയോ…
