Category: സിനിമ

ആരുമല്ല

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ സ്വപ്നമനോമയ, യാമങ്ങളിൽഅനന്താനന്ദനിദ്രാനുഭൂതീൽഅഖിലം മറന്നവളവനേംസ്വപ്നമനോരഥയാനങ്ങളിൽ ദീർഖസുഷുപ്ത്യാനുഭൂതികളിൽഅഖിലം മറന്നവനവളേംആത്മാവൊരനുഭൂതി സുന്ദരിആത്മാവൊരനുഭൂതി സുന്ദരൻ ഉണരുമ്പോൾമാത്രം നീയുംഞാനുംഭൂവിലുണരും മുമ്പനുഭൂതിഭൂമിവിടുമ്പോളായനുഭൂതിതമ്മിലറിയുവാനാവതില്ല അവളുമവൾതൻ സ്വപ്നവുംമാത്രംഅവനതിലൊരു കാര്യമില്ലസത്യമവൾക്കവനാരുമല്ലഅവ,നവൻ്റെ കൽപ്പനമാത്രംഅവളതിലെങ്ങുമേയില്ല സത്യമവളവനാരുമല്ലസ്വപ്നമനോമയ, യാമങ്ങളിൽസ്വപ്നമനോരഥ യാനങ്ങളിൽഅഖിലം മറന്നവനവളും!

🏵️ പാഥേയമില്ലാത്ത പഥികൻ🏵️

രചന : ബേബി മാത്യു അടിമാലി ✍️ പ്രിയമായിരുന്നവയൊക്കെപ്രണായാർദ്രമായവയൊക്കെകാലമാംനീലിമയ്ക്കങ്ങേച്ചെരുവിലെഓർമ്മകൾ മാത്രമായ് മാറിബാല്യകൗമാരങ്ങളെന്നിൽപടർത്തിയനൊമ്പരത്തിപ്പൂക്കളൊക്കെഎവിടെയോ മാഞ്ഞുപോയ്തിരികെ വരാത്തൊരാകാലത്തിനോടുകൂടിസായന്തനങ്ങളിൽഅലസമായ് അലയുന്നനരവീണ മേഘങ്ങൾപോലെഅലയുന്നു ഞാനുംജീവിത വഴികളിൽപാഥേയമില്ലാത്ത പഥികനായികാലമേ നിൻ്റെയീകളിയരങ്ങിൽഇനിയെത്ര വേഷങ്ങളാടണംഞാൻ?നിൻ്റെ പരീക്ഷണ വസ്തുവായിഎത്രനാളെത്രനാൾ ഇനിയെത്രനാൾ?

എന്നും തൊഴാൻ

രചന : ലേഖ വാസു✍ എന്നും തൊഴാൻ എനിക്കുമൊരുദൈവമുണ്ടല്ലോയെന്ന്ഓർക്കുമ്പോൾ തന്നെഎവിടെനിന്നോ അയാളെന്റെകണ്മുന്നിൽ പ്രത്യക്ഷപ്പെടും..സങ്കടങ്ങളുടെ നീണ്ടയൊരുപായനിവർത്തിയിട്ട്ഞാനതിലയാളെയുംഎന്റെ കൂടെ പിടിച്ചിരുത്തും..ആ വിരിഞ്ഞ നെഞ്ചിലെരോമക്കാടുകൾക്കിടയിലേക്ക്മുഖംപൂഴ്ത്തിവെച്ചുകൊണ്ട്ഞാനൊരുപാടുനേരമിരിക്കും..അയാളുടെ ഇരുകരങ്ങളുമെന്റെകരങ്ങൾക്കുള്ളിലാക്കിചുണ്ടോടുചേർത്തുപിടിച്ച്എങ്ങലടിച്ചു വിതുമ്പിക്കരയും..പിന്നെയെന്റെ മാറോടുചേർത്തുപിടിച്ചാ ഇരുകരങ്ങളിലുംഞാൻ തെരുതെരാ ചുംബിക്കും ..എന്റെ അവസാന സങ്കടത്തുള്ളിയുംപെയ്തൊഴിയും വരെഞാനയാളുടെ മടിയിൽതലവെച്ചേറെനേരമങ്ങനെ കിടക്കും..അയാളുടെ ഹൃദയത്തിലെചുറ്റമ്പലങ്ങളിൽ ഞാൻമതിവരുവോളവുംവലംവെച്ചു തൊഴും,അയാൾ…

“പ്രണയ മന്ത്രം “

രചന : അരുമാനൂർ മനോജ്✍️ പ്രണയമേ… നീ…എന്നോടെന്തു ചൊല്ലി,നിന്നോരത്തെന്നുംനിന്നുയിരായ് ഞാൻഒപ്പമുുണ്ടാകണമെന്നോ?! പുഷ്പ ദലങ്ങൾ കൊഴിയും പോലെഊർന്നുരുളും മുത്തുമണി പോലെകൊഴിയാതെന്നും നീ…വളരും കുരുന്നായിതുടരണമെന്നോ?! ഇളം തെന്നലിൻ തലോടലാൽഇളകിപ്പറക്കും നിൻ കുറുനിരകളെമെല്ലെ മാടിയൊതുക്കരുതെന്നോ?!നിൻ നെറുകയിലെ സിന്ദൂരമെന്നുംമായാതെ മയങ്ങണമെന്നോ?! നാട്ടുവഴികളിൽ മണ്ണിൻ മണത്തിൽജലമർമ്മരങ്ങളിൽ മന്ദമാരുതനിൽവിടരാൻ കൊതിക്കുന്നപൂക്കളിൽ…

പാണൻ്റെപാട്ടിൽ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പാണൻ്റെപാട്ടിൽകേട്ടേൻ പഴയകാലത്തിൻ്റെ-യീണംതുളുമ്പിനിൽക്കും ജീവിത യാഥാർഥ്യങ്ങൾശ്രാവണമാസംതോറും പാടുകയല്ലീ,പാണൻമാവേലിമന്നൻതൻ്റെ ഭരണനൈപുണ്യങ്ങൾ!ശിവനെപ്പോലും തുയിലുണർത്തി,പണ്ടേയിവർശിവൻ്റെ പ്രശംസയ്ക്കു പാത്രീഭൂതമായേവം!ഉറങ്ങിക്കിടപ്പോരെയുണർത്താം പാണാ,പക്ഷെഉറക്കംനടിപ്പോരെയുണർത്താൻ നിനക്കാമോ?പണ്ടത്തെക്കാലമല്ലിന്നെത്രയോമാറി ലോകം,വിണ്ടലംപോലും തൊണ്ടേലേറ്റുവോരത്രേ ചുറ്റും!നാണംകെട്ടുംപത്തുകാശെങ്ങനെയുണ്ടാക്കിടാംമാനവജന്മങ്ങൾക്കിന്നിതുമാത്രമേ വേണ്ടൂ!മറ്റുള്ളോർ ചത്തുമണ്ണടിഞ്ഞീടി,ലിവർക്കെന്തേ?മുറ്റിത്തഴച്ചീടണ,മായതൊന്നുംകാണാതെ!കാണക്കാണെയിക്കൂട്ടർ മദിച്ചാടുന്നു,മുന്നിൽചേണെഴുംപ്രകൃതിയെ,യികഴ്ത്തിക്കാട്ടിക്കൊണ്ടേ!ചൂതുകളിയിൽ ശിവൻ തോൽക്കുന്നുനിരന്തരം,വ്യാധൻമാർ വിജയശ്രീലാളിതരായിടുന്നു!പണ്ടുപറയിപെറ്റ പന്തിരുകുലംതന്നി-ലുണ്ടായ പാണനാർക്കിന്നെന്തുമാഹാത്മ്യം പാരിൽ?സത്യധർമ്മത്തെപ്പാടേ,മുറുകെപ്പിടിക്കുവാ-നെത്രപേരുണ്ടീലോക,ത്തെന്നതൊന്നോർത്തീടുവിൻഒക്കെയും സ്വാർത്ഥതത,ന്നന്ധതമസ്സിൽ മുങ്ങിചിക്കെന്നുനിഷ്പ്രഭമാകുന്നിതാ നിഷ്കരുണം!ജാതിചിന്തയെയൂട്ടിവളർത്തീടുന്നൂ,വേടൻ!പാതിമെയ്യിനെ…

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ നിന്നുഞാനുണർന്നുഅവളെങ്ങോ…

നിഴലു പറഞ്ഞത്

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ രാത്രിയിൽ…………..അന്ത:ക്ഷോഭങ്ങളൊതുക്കിയഇരുളിൽ ആലിംഗന ചൂടിൽനിശബ്ദത വാചാലമാകുന്നഅത്യാഹിത വിഭാഗ കിടക്കയിൽമുറിയുന്ന പ്രജ്ഞക്കപ്പുറംമരണമോ അതിജീവനമോയെന്നറിയാൻപുറമേ കാത്തു നിൽക്കുന്നോരുടെജിജ്ഞാസപ്പെരുക്കങ്ങൾക്കും അപ്പുറത്തപ്പുറത്ത്വീണ്ടും … നമുക്കൊരു സമാഗമംഈ വേള നീയൊരു നിഴലുംഞാൻ ജീവ ശരീരവുമെങ്കിലുംനിഴലെടുക്കുന്ന ശരീരത്തിൻ്റെനേർത്ത വിറയലു തഴുകുന്നസുഖാലസ്യത്തിനിടയിലൂടെനിൻ്റെ നക്ഷത്ര കണ്ണുകൾഎന്നിലേക്കെറിയുന്ന വജ്രസൂചി സ്പർശംഞാനിതാ…

പെയ്യേണ്ടതെങ്ങനെ പെയ്യുന്നതെങ്ങനെ🌩️

രചന : പ്രകാശ് പോളശ്ശേരി ✍ പോക്കുവെയിൽനല്ലൊരുകാഴ്ചയൊരുക്കി ,മനംകുളിർപ്പിക്കെ,തണുത്തൊരുകാറ്റുവന്നുമ്മവയ്ക്കുമ്പോൾ,ഓർമ്മപ്പെടുത്തലിൻ്റെ നനുത്ത സുഖഭാവേആയമ്മയൊ ചൊല്ലുന്നു മഴക്കോളുണ്ട് ,അഴയിൽ കിടക്കുന്നതുണിയെടുക്കുഉണക്കാനിട്ട ഉഴുന്നുമരിയുംപിന്നെ ഉപ്പുതിരുമ്മിവച്ചാഓട്ടുപുളിയുമെടുക്കെന്ന്അടുക്കള പെരുമാറുമൊരു മരുമകൾക്ക്കത്തിക്കാനായി ഉണക്കാനിട്ട വിറകിലാശങ്ക.മുന്നറിയിപ്പായി ഒന്നു ചാറ്റിപ്പോയ മഴമനംസ്നേഹമസൃണമായിരുന്നന്ന് ,വീണ്ടുംഞാനെത്തും കരുതിയിരിക്കുകയെന്ന്വേലിക്കരികിലിരിക്കുമാഓന്തിനുമറിയാംഇര തേടിപ്പോയ പക്ഷികൾക്കുമറിയാംമഴയുടെ മനസ്സുകൾവയലിലെ മാത്രമല്ല വീട്ടിലെ തവളയുടെകരച്ചിലിലുമറിയാംമഴയുടെഏറ്റക്കുറച്ചിലുകൾജലസംഭരണികളിലെസങ്കേതമെന്നതിനപ്പുറംമഴ,മനുജൻ്റെജീവൻ്റെഉണർവ്വായിരുന്നു,ആർദ്രമാക്കിപെയ്തൊഴിഞ്ഞ…

ശവം തീനികൾ

രചന : ദിവാകരൻ പി കെ ✍️ പല്ലും നഖവും മൂർച്ചകൂട്ടികുരുതിക്കള മൊരുക്കി,മുഖം മിനുക്കി കാത്തിരിക്കുന്നുപച്ച മാംസം കൊത്തി വലിക്കാൻ.വേഷ പ്പകർച്ച യോടെപാ ൽപുഞ്ചിരിയാൽആട്ടിൻ തോലണിഞ്ഞചെന്നായ്ക്കൾഅടിവസ്ത്രം പോലുംപണയ പ്പെടുത്തിവെളുക്കെ ചിരിക്കുന്നുഭാരതാംബ യുടെ മാറിൽ വെള്ള പൂശിയവാക്കാൽപഴകിദ്രവിച്ച പൗരാണികതയെഭോഗിച്ച് നെഞ്ചിൽകൊടിനാട്ടിനെഞ്ഞൂക്ക് കാട്ടി വീ…

ഹരേ നന്ദനന്ദനാ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ കണ്ണാ,തൃക്കണ്ണുതുറന്നൊന്നു കാൺകനീ,വെണ്ണയുമായ്നിൽപ്പോരെന്നെപൊന്നേയാ,പുഞ്ചിരിപ്പാൽക്കടലിൽ മുങ്ങി,മുന്നിൽ നിൽക്കുന്നൊരീയെന്നെഇക്കണ്ടതൊക്കെയും ഹേ,പരംജ്യോതിസേഅക്കൈകൊണ്ടല്ലോ,സൃഷ്ടിച്ചു!തൃക്കാൽക്കൽ വീണുനമിക്കുകിലല്ലാതെ,സൽക്കീർത്തിയെന്തെനിക്കുള്ളുതൂമയിൽപീലി തിരുകിവയ്ച്ചുള്ളൊരാ,കോമള മൗലിയുംചൂടി,താമരക്കണ്ണനെൻ ചാരെനിൽക്കുമ്പൊഴാ,സാമജഗാനംഞാൻ പാടികൃഷ്ണാ മുകുന്ദാ,ഹരേ നന്ദനന്ദനാ,തൃഷ്ണയകറ്റുവാനെത്തൂകോലക്കുഴൽവിളി കേൾക്കുന്നിതെപ്പൊഴുംചാലെ,ഗോപാലവന്നെത്തൂനിഷ്കർഷിച്ചന്നു മനുഷ്യരോടായി നീ,നിഷ്കാമകർമ്മം പുലർത്താൻനേരി,ലതിൻ സാരമാരൊന്നുചിന്തിപ്പു,പാരിൽ സ്വധർമ്മംനടത്താൻആദിമധ്യാന്തങ്ങളേതേതുമില്ലാത്തവേദസ്വരൂപനെൻ കണ്ണൻഗീതോപദേശം നടത്തി,സനാതന-വീഥിതെളിച്ചൊരെൻ കണ്ണൻ!ആ രാസലീലയതൊന്നിൽ നിന്നല്ലിയീ-പാരിലുയിർക്കുന്നു ജീവൻകാരുണ്യവാരിധിയാകുമമ്മാനസ-താരിനെയാരൊന്നറിവൂ!ഓരോനിമിഷവുമോർപ്പുഞാൻ കൃഷ്ണാ നിൻ,ചാരുതയോലുമാരൂപംആരിലുമദ്ധ്യാത്മഭാവമായ്…