“മണ്ണീർ”
രചന : രാജു വിജയൻ ✍ (തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ) നിനക്കു ചേർന്നൊരീകറുത്ത മണ്ണിനെപകുത്തെടുക്കുവാൻവരില്ലുറയ്ക്ക നീ..തപിച്ച മാനസംപുറത്തെടുക്കുവാൻതുനിയയില്ലിനിതിരിക്കയാണു ഞാൻ..അടർന്നു വീണൊരെൻചകിത നാളുകൾനിനക്കെടുക്കുവാൻത്യജിച്ചിടുന്നു ഞാൻ..നിറഞ്ഞ കൺകളിൽനിശീഥമില്ലിനിനനഞ്ഞ നാൾകൾ…
