യാഥാർത്ഥ്യത്തിന്റെ പുറംകാഴ്ചകൾ
രചന : വിപിന്യ രേവതി✍ വെയിൽവിരിച്ചുറങ്ങുന്നഅലക്കുകല്ലിന്റെ അരികിലൊരുമുഷിച്ചിൽ മൂരിനിവരുന്നു.മടി മടക്കിവെക്കാനൊരുവെള്ളം നനഞ്ഞിറങ്ങി.ആകെ കുതിർന്നൊരുവൾആഞ്ഞു പതിയുന്നു,നനവ് വറ്റുമ്പോൾമുങ്ങിനിവർന്നുലയുന്നു.ഒരു ചെറുനനവാകെ പടരുന്നുമണ്ണ് പൊതിരുന്നു.കുഞ്ഞുറുമ്പ് കണങ്കാലിൽവഴിതിരയുന്നു, വഴുതുന്നു.അരിവാളിൽ നിന്നൊരു ഈച്ചമീൻമണം താങ്ങിഅയലിന്റെ ചോട്ടിലെ പൂച്ചയുടെരോമത്തിൽ ഇറക്കിവെക്കുന്നു.ഉച്ചയ്ക്കത്തെ സമൃദ്ധിയിൽചോരക്കറ മണ്ണിലുറഞ്ഞുകിടക്കുന്നു.കോഴിയതിന്റെ ചികയൽവഴിതിരിക്കുന്നു.ഒരു പുഴു തരിച്ചു പിൻമടങ്ങുന്നു.ഒറ്റക്കൊരു കൊക്ക്ധ്യാനിച്ചു…
