ബനാറസ്
രചന : ജോബിൻ പാറക്കൽ ✍ ഇവിടെയാണ് പത്മാമരണം ആഘോഷിക്കപ്പെടുന്നത്ഏകാന്തത തളം കെട്ടിയ സത്രങ്ങളിൽതനിച്ചായ മനസ്സിൻ്റെ നനവോർമ്മകളിൽമന്ത്രങ്ങൾ ഉയരുന്ന പകലുകളിൽചിന്തകൾ എരിയുന്ന ജഡരാത്രികളിൽആരും തിരക്കി വരില്ലെന്നയാഥാർത്ഥ്യങ്ങളിൽരാമനാമജപങ്ങളിൽഗദകാലകല്പടവുകളിൽപൊരുളെരിയുമസ്ഥിത്തറകളിൽമോക്ഷനദിയോളങ്ങളിൽപുനർജ്ജനിപ്പാഴ്ക്കിനാവുകളിൽഇവിടെയാണ് പത്മാമരണം ആഘോഷിക്കപ്പെടുന്നത്ഓർമ്മകൾക്കൊപ്പം ഒഴുകിയകലുന്നജനിമൃതികളുടെ കറുത്ത ഗംഗപത്മ മൗനത്തിലേക്കുംനിരൺ വാക്കുകളിലേക്കുംഅവളെ മറന്നു ഭാംഗിൻ്റെ ചവർപ്പിലേക്ക്നടക്കുമ്പോൾ ഒക്കെമറ്റൊരാളായി…
