പാടേണ്ട പാട്ട്
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ പാടുകപാടുക പാട്ടുകാരാ,ആടൽമറന്നൊരു പാട്ടുകൂടികാടുംമലയും കടന്നുവന്നെൻമാടത്തിരുന്നൊരു പാട്ടുകൂടിപോയകാലങ്ങൾ മടങ്ങിയെത്താൻ,ആയിരംസ്വപ്നങ്ങൾ പൂത്തുനിൽക്കാൻനാടിൻ വറുതികളൊക്കെനീങ്ങാൻപാടേമറന്നൊരു പാട്ടുകൂടിആവണിമാസം പുലർന്നുവല്ലോ,മാവേലിത്തമ്പുരാനെത്തിയല്ലോഈടുറ്റൊരാ,മുളംതണ്ടുമീട്ടിപാടുകപാടുക പാട്ടുകാരാഇന്നിൻ വെളിച്ചത്തിൽ നിന്നുകൊണ്ടേ,മന്നിനെ വാരിപ്പുണർന്നുകൊണ്ടേ,ഒന്നിനെമാത്രം നിനച്ചുകൊണ്ടേ,പൊന്നോമൽപാട്ടുകൾ പാടൂവേഗംപുഞ്ചനെൽപ്പാടങ്ങൾ പൂത്തുലയാൻ,നെഞ്ചിൽ കവനപ്പൂങ്കാറ്റുവീശാൻജാതി,മതക്കറമാഞ്ഞുപോകാൻ,സാദരം കൈകൾകോർത്തൊന്നുചേരാൻനേരിൻ പ്രകാശംതെളിഞ്ഞുകാണാൻആരിലും സ്നേഹംനിറഞ്ഞുകാണാൻകൊല്ലാക്കൊലകളൊടുങ്ങിയെങ്ങുംനല്ലൊരുനാളെ പുലർന്നുകാണാൻമാനുഷരെല്ലാരു,മൊന്നുപോലെആനന്ദതുന്ദിലരായി മാറാൻജ്ഞാനത്തിൻ വെൺഛദംവീശിവീശി,വാനോളം പാറിപ്പറന്നുയരാൻനന്മതൻ…
