അനന്തസാരം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പരിമിത സമയമാണീ,വാഴ്‌വിനുള്ളതെ-ന്നൊരു മാത്രയെങ്കിലുമോർപ്പു നമ്മൾഅരുതായ്മ ചെയ്യാതെയിനിയുള്ള നാളുക-ളൊരുമയോടേവം വസിപ്പുനമ്മൾകരുണവറ്റാത്തൊരു ഹൃദയമുണ്ടാകണംപരമപഥത്തിലേക്കെത്തീടുവാൻകരുണയൊന്നില്ലെങ്കി,ലിവിടെനാമേവരുംപരമദുഷ്ടൻമാരായ് മാറുകില്ലേ!പരമാത്മതത്ത്വത്തെ മുറുകെപ്പിടിച്ചുകൊ-ണ്ടുരിയാടൂ,സ്നേഹത്തിൻ ദിവ്യമന്ത്രംനരനായ് പിറന്നതു നരകത്തിൽ ചെല്ലാനോ,നരനതൊന്നാർദ്രം നിനയ്പു നിത്യംഅറിയുവിൻ മറകൾ മറിച്ചുനോക്കി നമ്മ-ളറിയാത്തൊരറിവി,ന്നനന്തസാരംഅറിയുമ്പോളേയ്ക്കല്ലോ നമ്മൾതൻ വിഡ്ഢിത്തംപറപറന്നങ്ങു മറഞ്ഞിടുള്ളൂ!അനിതരാനന്ദത്തിൽ മുങ്ങിക്കുളിക്കുവാ-നിനിയ സത്യങ്ങളെ വാഴ്ത്തിപ്പാടൂജനനത്തിൻ…