യാത്രാമംഗളം.
രചന : ജയരാജ് പുതുമഠം. ✍ (1) അക്ഷരമണ്ഡലങ്ങളിൽവിസ്മയസുകൃതം വിളമ്പിയമലയാളമണ്ണിൻ മഹാപ്രഭോഞങ്ങടെ വീരഗാഥപ്രഭയിൽമലകളും പുഴകളും പൂങ്കാറ്റിൻമർമ്മരങ്ങളും താഴ്വാരങ്ങളുംകാവ്യലോലമാം കതിരണിഞ്ഞവയലുകളും പറവകളുംമാത്രമായിരുന്നില്ലസ്വത്വമുദ്രാപൂമ്പൊടി തൂകിയഎം. ടി. എന്ന നിങ്ങളുംമേനി ചൊല്ലാനുണ്ടായിരുന്നു(2)ഭാവനാലതകളിൽ പൂത്തുലഞ്ഞനീലത്താമരയുടെ ഉദ്യാനവക്കിൽകഥാസുമങ്ങൾ കുളിരണിഞ്ഞറാന്തൽ വിളക്കിൻ കാന്തികതയിൽപുഴകൾ പലതും ഒഴുകിയെത്തിഅലകളായ് തിരികളായ് കഥകളായ്പിന്നെ വികാരമായ്…