മായാത്തവടുക്കൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ഇരുളിൽ മറച്ചു വിധി തീർത്തോരോമ്മകൾ,മായാതെ നിൽക്കുന്നു കാലത്തിൻ ഭിത്തിയിൽ.ഒരുനോവുപോലൊരുതീരാദുഃഖമായ്,അടയാളമായ് മാറിയോരോർമ്മകൾ! വിതുമ്പുന്ന ഹൃദയത്തിൽ തേങ്ങലായ് എന്നും,ഒടുങ്ങാത്ത വേദന നൽകിയോരാദിനങ്ങൾ.മിഴികളിൽ നിഴലായ് ചുണ്ടിലെ മൗനംപോൽ,വടുക്കളായ് മാറിയോരോരോ അനുഭവങ്ങൾ! ഒഴുകിപ്പോം പുഴപോൽ ജീവിതമെങ്കിലും,കൊഴിഞ്ഞുപോകാത്തൊരാ നോവുകൾ മാത്രം.ഉണങ്ങാത്ത മുറിവുകളായ്,…
