അടുക്കളകൾ
രചന : പ്രസീദ ദേവു ✍️ ആയിരം കൈയ്യുള്ളപെണ്ണുങ്ങളെ പോലെയാടികളിക്കുന്നടുക്കളകൾ,രാവിലത്തെ ചായഊതി കുടിക്കാതെപാറിപ്പറക്കുന്നടുക്കളകൾ,പ്രാതലിമിനൊപ്പമരച്ചിട്ടചമ്മന്തി പോലെയരയുന്നടുക്കളകൾ,ഉച്ചത്തെയൂണിനു നന്നായിവേകുവാൻ നീറിപ്പുകയുന്നടുക്കളകൾ,ഉണ്ണുന്ന നേരത്തുമോന്തകൾ വീർക്കാതെരുചിയൊന്നുകൂട്ടുന്നടുക്കളകൾ,പൊട്ടിത്തെറിക്കാതെഞെട്ടിവിറക്കാതെപൊള്ളിക്കിടപ്പുണ്ടടുക്കളകൾ,പാത്രങ്ങളെറേ കല പില കൂട്ടുമ്പോൾപാഠം പകരാറുണ്ടടുക്കളകൾ,പാലൊന്നു കാച്ചികുറുക്കുന്ന പോലെപാതിയും വറ്റാറുണ്ടടുക്കളകൾ,പഞ്ചാരപാത്രത്തിൽകേറാത്തൊറുമ്പു പോൽപമ്മി കളിയാണാടുക്കളകൾ,പട്ടിണിയില്ലാത്തകടലുകൾ തേടുവാൻപാടെത്തുഴയാറുണ്ടടുക്കളകൾ,പക്കമേളങ്ങളൊന്നുമില്ലാതെപെറ്റു വീഴാറുണ്ടടുക്കളകൾ,പെൺമണം കേൾക്കുമ്പോൾപൂവെന്നു തോന്നീട്ട്പൂട്ടി കിടപ്പുണ്ടടുക്കളകൾ,ആണൊന്നു കേറിയാൽആദ്യത്തെ…
