“ആഴിയംബരം “
രചന : മോനിക്കുട്ടൻ കോന്നി✍ ആഴിതന്നോളമായ് വളർന്നവൾ ,ആഴപ്പരപ്പറിഞ്ഞ,മോഹിനി !ആളിപ്പടർന്നംബരമേറിയോൾ,ആവിയായ് ശ്യാമമേഘമായവൾ ! ആകാശഗംഗയിലിരുൾ വീഴ്ത്തി-യാകാരഭിന്നങ്ങളന്യോന്യമാ-യാഞ്ഞിടികൂട്ടി,മിന്നൽത്തീപ്പിണ –രായാളിപ്പടർന്നു, ദുർഗ്ഗയായീ …! ആർദ്രമായ്, സ്നേഹമാരിയായവ –ളാദ്യാനുരാഗിണീ, സംഗീതമായ്!ആഴിയൂഴിയാകെയുഴിഞ്ഞവ –ളാഴത്തിന്നാഴക്കടലായിതേ! ആദിമാതാവായനന്താത്മജ –യാത്മാനുഭൂതിപ്പരാശക്തിയും!ആദ്യന്തഹീന,സർവ്വരൂപിണീ –യാകാശവിസ്മയ,മായാമയീ ! ആദ്യദ്യോവിലുദയകല്പനേ –യഗ്നിപ്പൂക്കളായ് പൊലിഞ്ഞവളേ …!ആധിവ്യാധിയെന്യേ,ശൂന്യാകാശേ ,ആദിത്യസുനിതശ്രീസൂനമായ്..! ആകാശശാസ്ത്രം…