ഒന്നുമില്ല
രചന : ഷാ അലി ✍ ഒന്നുമില്ല…തോരാത്തൊരു മഴതോർന്നാലാശ്വസിക്കും പോലെനീ നിശ്വാസപ്പെടും..ഏങ്ങിയേങ്ങിയൊരു മൂലയിൽതട്ടത്തിൻ തുമ്പാലെ മൂക്കുതുടച്ച്തോരാതെ പെയ്യുന്നൊരുവളെ നോക്കിഎന്തിനിത്രയെന്നു നിസ്സംഗയാവും..നീ തന്ന പുസ്തകങ്ങൾചില്ലലമാരയിൽ കിടക്കുന്നതുകാണുമ്പോൾ ഇയാളിതൊക്കെവായിച്ചിരുന്നോ എന്നു ചിറികോട്ടികർട്ടനൊന്നിൽ ചാരികൈകെട്ടി നിൽക്കും..ഇടക്കൊന്നു പക്ഷെനിനക്കേറെ ഇഷ്ടമുള്ളോരാചിത്രം വരച്ചു വെച്ചബിയറുകുപ്പിയിലൊരു നോട്ടം തട്ടിയിടറുംഏഴെട്ടു കൊല്ലം…
