പ്രണയമരം.
രചന : ബിനു. ആർ✍ പ്രണയം തീമഴയായ് പെയ്തൊരുനാൾപ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതംനിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്. ആകാശക്കോണിലായ് അന്നുനീ വന്നുനിന്നുആശാമരം പോലൊരുപവിഴമല്ലി പൂച്ചെടികാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ലകന്നിയായ് വളർന്നൊരു കന്യകാമരം. നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻനാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരംപൂവായ് വരും കായായ് വരും നറുമണമാവുംപൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.…
