പറന്നുപറന്ന്
രചന : എം പി ശ്രീകുമാർ ✍️ തിരയടിച്ചു തിരയടിച്ചുപതഞ്ഞുയർന്നു മോഹംമനമുണർന്നു മതിയുണർന്നുനിരത്തിലൂടെ നമ്മൾ .ചിറകടിച്ചു ചിറകടിച്ചുപറന്നുയർന്നു കിളികൾപലവഴിയ്ക്കു കതിരു തേടികനകശോഭയോടെതരളഗീതതരംഗമോടെപറന്നിടുന്നു വിണ്ണിൽതരുശിഖര നിറവല്ലരീകുളിർ തടിനീതടങ്ങൾനിറമലരുകൾ നൃത്തമാടുംനറുപരിമളതോട്ടംനിറഞ്ഞ ഹർഷം വിടർന്ന പോലെതെളിഞ്ഞു നില്ക്കും വാനംപലയിടവുമങ്ങനെനിത്യവൃത്തി തിരഞ്ഞുപകലകന്നു തിരയടങ്ങെചിറകൊതുക്കിവരുംകൂടണഞ്ഞവർ വീടണഞ്ഞവർക്ഷീണമാറ്റിയുറങ്ങിപുതുമയോടെ പുളകമോടെപുലരിയിലുണർന്നുപുതിയ കർമ്മപഥത്തിലൂടെരഥമുരുളും…
