Category: സിനിമ

തീരാദുഖം.

രചന : പ്രകാശ് പോളശ്ശേരി ✍️ ആറ്റുവക്കിലെ ഞാവൽ മരത്തിലാരാക്കുയിൽ കണ്ഠമിടറിയിരിക്കെതോരാത്തമഴയിലാ ഗദ്ഗദംതീരാത്ത ദുഖമായലിഞ്ഞങ്ങു പോയിപവിഴത്തുരുത്തിൽ മുളച്ച വിത്തിന്റെജന്മരഹസ്യം തേടേണ്ടതില്ലല്ലോഏതോപാഥയിലിപ്പോഴും ,കഥകൾപേറിയാ അഛനുംഅമ്മയുംജനതയുടെ സുഖദുഖം പേറിയുമങ്ങനെശീതളഛായ കൊടുത്തു ജീവിക്കുമ്പോൾഏതോ സുരഭില നേരത്തു വന്നൊരുമദനൻഅവൾക്കായി ഗർഭം കൊടുത്തു.നഗരപാലകർക്കിന്നും പതിതയാണല്ലോനാവിലെത്തിയാൽ കറതന്നു പോകുമേ!എന്നാലുമിവളുടെ പേരു…

ശോഭായാത്ര

രചന : ശ്രീകുമാർ കൈമുക്ക് ✍️ വരികയായ്… വരികയായ്…ഹരിലീലകൾ ചുവടണിയുന്ന ശോഭായാത്ര!കുഞ്ഞുകുരലിൽ നാടു കേൾക്കട്ടെ—കനിവാണു കൃഷ്ണകഥയുടെ കാതലെന്ന്!താളം ചേരും… കൈകൾ ചേരും…താരതമ്യത്തിൻ മതിലുകൾ വീഴും;നിരനിരയായ് ബാല്യം നീങ്ങുമ്പോൾ,നന്മയ്ക്കൊരു നാദം നാടാകെ പടരും!കാളിയനുമേൽ ചുവടു പതിയേ,കുഞ്ഞിലെ പേടി കീഴടങ്ങും;ഗിരിയുയർത്തും വിരലു കാണേ,ചേർന്നുനിൽപ്പിൻ പൊരുളറിയും.കുചേലസഖ്യം…

ഒരു സാധാരണ അപ്രത്യക്ഷമാകൽ

രചന : ദത്താത്രേയ ദത്തു ✍️ കവലയുടെ ഒത്ത നടുവിൽവാറു പൊട്ടിയ ഒരു ചെരുപ്പ്.അതിനുള്ളിൽപാതിവഴിയിലുപേക്ഷിച്ചൊരുയാത്രയുടെ ചൂട്.പോയാറ ചൂരിൽ പകുതി നനവുള്ളഇളം പിങ്ക് കൈലേസ്.അതിൻ മടക്കിൽ,പറഞ്ഞു വിതുമ്പിയ സങ്കടങ്ങളുടെഅവസാന നനവ്കാത്തുവെച്ചൊരു മൗനം.സിഗ്നൽ വിളക്ക്മാറിമാറി തെളിയുമ്പോൾ,ജീവിതം മുഴുവൻ “നിൽക്ക് നിൽക്കെന്ന”മന്ത്രം മാത്രംകേട്ടഒരു സ്ത്രീയുടെ കണ്ണുകൾനട്ടുച്ചയ്ക്ക്ആകാശത്തിലേക്ക്…

മുറിവേറ്റ സ്വപ്നങ്ങൾ

രചന : ദിവ്യ സി ആർ ✍️ അടർന്ന ചിന്തകളടുക്കി,മുറിവേറ്റ സ്വപ്നങ്ങൾകൈവെള്ളയിൽ മുറുക്കിപടിയിറങ്ങാൻ വിധിക്കപ്പെട്ട്;പെരുവഴിയിലുപേക്ഷിച്ചിറങ്ങിപോകുന്ന ബന്ധങ്ങൾ..അരുതെന്നു ചൊല്ലുവാൻത്രാണിയില്ലാതമരുന്നവിറയാർന്ന ചുണ്ടുകൾ..വിറച്ച പാദങ്ങൾക്ഷയിച്ച ദേഹവും താങ്ങി;വേച്ചുവേച്ചിറങ്ങേണ്ടുന്നമരുപ്പാതകൾ..!ഓർമ്മകളും പ്രതീക്ഷകളു-മൊന്നിച്ചു തുന്നിയചിറകുകൾ ചേർത്തു-വയ്ക്കാനൊരുങ്ങുമ്പോഴും,ഊർന്നിറങ്ങുന്നചോരത്തുള്ളികളിലെന്റെഭൂതകാലനോവുകളാഴത്തിൽപടർന്നിരിക്കുന്നു..!

വിശപ്പിൻ്റെ മതം

രചന : പ്രസീദ ദേവു ✍ ഓരോ ധ്യാനത്തിലുംകഴിക്കുന്നവൻ്റെപേരെഴുതിയ പോലെഓരോ ഭക്ഷണത്തിലുംമതത്തിൻ്റെ പേരുതിരയുന്നു ചിലർ,സദ്യവട്ടങ്ങൾഹിന്ദുവിൻ്റെയെന്ന്,ബിരിയാണിമുസ്ലീംമിൻ്റെയെന്ന്,വട്ടേപ്പവും പാലപ്പവുംക്രിസ്ത്യാനിയുടെയെന്ന്പാടി നടന്നവർ,വിശപ്പിന്ദൈവമില്ലെന്ന്വിളിച്ചു പറഞ്ഞവരെനീരിശ്വരവാദികളും,മതമില്ലെന്ന് പറഞ്ഞവരെയുക്തിവാദികളുമാക്കിചിലർ,അടുത്തിരിക്കുന്നവൻ്റെപാത്രത്തിൽ നിന്ന്വാരി തിന്ന ചോറിലാണ്ആദ്യത്തെ ജാതിക്കറമാഞ്ഞു പോയത്,അമ്പലത്തിലിപ്പോളുംആ കറ മായാതെ തന്നെഊട്ടുപുരകളിൽകറുത്ത ചായം മുങ്ങികിടക്കുന്നുണ്ട്,എന്നിട്ടാണവർദൈവത്തെ വെള്ളപൂശുന്നത്,വിശപ്പിൻ്റെ മതംവിശപ്പു തന്നെയാണ്,ആരൊരാൾ വിശന്നിരുന്നാലുംനീട്ടി കൊടുക്കുന്നകൈകളിൽആരും…

ചുവന്ന പൂവ് പൂക്കുന്ന ദിവസം

രചന : ബദറുദ്ദീൻ പികെ✍️ അവൾക്കിന്ന് ചുവന്ന പൂവ് പൂക്കുന്ന ദിവസമാണ്…അടിവയറ്റിൽ നിന്ന് മനസ്സിന്റെ ഏറ്റവും ആഴങ്ങളിലേക്ക് വരെനനഞ്ഞ തുണി പിഴിയുന്നതുപോലെവേദന ഇറങ്ങിവരുന്ന ദിവസം…എന്നിട്ടും വീട്ടിൽ ആദ്യമുണരുന്നത് അവളാണ്.മക്കളുടെ വിശപ്പിന് അടുക്കളയിൽ തീ കൊളുത്തുന്നതും അവൾ,ഭർത്താവിന്റെ കുപ്പായത്തിലെ ചുളിവുകൾ നേരെയാക്കുന്നതും അവൾ…സ്വന്തം…

‘സക്കറിയ'(ഡോക്യു. ചിത്രത്തിലേക്കൊരു തിരനോട്ടം)

രചന : ജയരാജ്‌ പുതുമഠം. ✍ “എന്റെ ആദ്യകാല കഥകളൊക്കെത്തന്നെ ഉരുളികുന്നത്തെ മഴയുടെയും, വെയിലിന്റെയും, കാടുകളുടെയും, തോടുകളുടെയും, ഇരുട്ടിന്റെയും, നാലുമണികാലത്തിന്റെയും, നിലാവെളിച്ചത്തിന്റെയും കഥയുടെ മറവിലിരുന്നുകൊണ്ടുള്ള ആരാധനയുടെ മാത്രമായിരുന്നു.ഇന്നും ഞാനുപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിലെ മാറ്റൊലിക്കുവേണ്ടി ഞാൻ ഉരുളികുന്നത്തേക്കാണ് ചെവിയോർക്കുന്നത്.ഞാൻ വേറൊന്നുമല്ല, ഉരുളികുന്നത്തെ…

ജീവിതമെന്ന അപൂർണ കവിത

രചന : സ്മിത. സി .✍ യഥാർത്ഥ ജീവിതംഒരു കവിതയാണ്,വരികൾക്കിടയിൽഒളിച്ചിരിക്കുന്നനിശ്ശബ്ദമായ വാക്കുകളാണ്.ചിരിച്ച മുഖങ്ങൾക്കുള്ളിൽകരയുന്ന കണ്ണുകളുണ്ട്,പറയാതെ പോയ വാക്കുകളിൽതകർന്ന സ്വപ്നങ്ങളുണ്ട്.ചിലർ കൂടെയുണ്ടാകും,വഴി തീരുന്നതുവരെ…ചിലർ വഴിയിൽവെച്ച്അപരിചിതരാകും.നഷ്ടങ്ങൾ പഠിപ്പിച്ച പാഠങ്ങളും,വേദനകൾ സമ്മാനിച്ച കരുത്തും,വീണിടത്തുനിന്ന്വീണ്ടും എഴുന്നേൽക്കാനുള്ളമനസ്സിന്റെ ധൈര്യവുമാണ്,യഥാർത്ഥ ജീവിതം.ഒടുവിൽ മനസ്സിലാകും…നമ്മെ തേടി വരുന്നതെല്ലാംനമ്മുടേതല്ല,നമ്മിൽ നിന്ന് അകന്നുപോകുന്നതെല്ലാംനഷ്ടവുമല്ല.ചില വിടവാങ്ങലുകൾഒരു…

ഓണക്കാലം

രചന : സി. മുരളീധരൻ ✍ ഓർമ്മയിലില്ലാത്തവരില്ല കേരളമെന്നകർമ്മഭൂവിലെസ്നേഹംതുളുമ്പും ഓണക്കാലം!ഇന്നത് വ്യാപാരിക്കുംഅധികാരത്തിൽ സൗഖ്യം ഊന്നുന്നവർക്കുംലാഭ ലഹരിക്കുതകുമ്പോൾപോയകാലത്തിൻ നന്മയൊക്കെയുമുൾക്കൊള്ളണംഈ യുഗ തലമുറയ്ക്കാ കാലമുണർത്തണംതുമ്പപ്പൂവിശുദ്ധിയിൽപൂക്കൾതൻധാരാളിത്തംഇമ്പത്തിൽ ഓണപ്പാട്ടുംതുഴയും വഞ്ചിപ്പാട്ടുംഭേദചിന്തകൾ മാറ്റി മാബലി വാഴ്‌വിൽ ജനംസന്താപമെല്ലാം മറന്നുള്ളൊരാ സൗഹാർദ്ദവുംവാമനാവതാരത്താലഹന്ത നശിപ്പതുംതൂമയേറീടും പുന്നെൽകതിരിൻ ഐശ്വര്യവുംക്ഷേത്രങ്ങൾ തോറും ജ്വലിച്ചീടുന്നചൈതന്യവുംക്ഷാത്ര വീര്യത്തെ…

മിസ

രചന : ദർശന കളരിക്കൽ ✍️ ഒരു മണിക്കൂർ 10 മിനിറ്റ് മാത്രമുള്ള നാടകം.അതൊരു കലാസൃഷ്ടിയാണ് .ഒരു കലാസൃഷ്ടി നിങ്ങളെ വിടാതെ പിന്തുടരുമ്പോഴാണ് ആ കലാസൃഷ്ടി പൂർണമാകുന്നത്, വിജയിക്കുന്നത്.ഭരണകൂടത്തിന്റെ നരഹത്യകൾക്കെതിരെ ചോദ്യം ചോദിക്കാൻ നിങ്ങൾ തയ്യാറാണോ??ഇല്ലെങ്കിൽ ശ്വാസംമുട്ടി മരിക്കാൻ ആണോ നിങ്ങളുടെ…