ചെമ്പരത്തി
രചന : ബിന്ദു വിജയൻ, കടവല്ലൂർ ✍ സന്ധ്യാംബരത്തിന്റെ ചെങ്കനൽ കത്തുന്നൊ-രഗ്നിനാളംപോലെയെന്റെ ശോഭവിപ്ലവം പൂക്കും ചുവപ്പിന്റെ ചാരുതരക്തത്തിലുള്ളതാണെന്റെ ആഭ!ധമനിയിൽ ഒഴുകുന്ന പുഴപോലെയെന്നുടെതനുവാകെയരുണാഭ പുരളുമ്പോഴുംചെമ്പരത്തീ നീ മനോഹരിയാണെന്ന്കാവ്യങ്ങളെത്രയോ പാടി.പെണ്ണിനെ പെണ്ണാക്കി മാറ്റുന്നൊരടയാള –വർണ്ണം ചുവപ്പുതാനല്ലോപെണ്ണിൻ മനസ്സിൻമൃദുലഭാവംപോലെമൃദുവിതൾ ചൂടി ഞാൻ നിൽപ്പൂദേവനും ദേവിയ്ക്കും ഹാരമായ്…
