കുലസ്ത്രീ
രചന : ബിന്ദു കുറ്റിപ്പാല ✍️ ഒരു ദിവസംആരും കാണാതൊരുകുന്നു കേറണംപെൺശരീരശാസ്ത്ര നിരൂപണംനടത്താനാളില്ലാത്തിടത്തെത്തണംഅവിടെനിക്കെൻ്റെഇഷ്ടത്തിനിരിക്കണംഅവിടിരുന്നാകാശം നോക്കിഉച്ചിയിൽ കൈവച്ചുറക്കെക്കൂവണംതാഴെനിന്നെന്നൊച്ച കേട്ട്അവർ ഞെട്ടണംകുന്നിനപ്പുറം പച്ചപുതച്ച താഴ്വാരത്തിലേയ്ക്ക്ഉടുപ്പില്ലാതെ ഊളിയിടണംഎന്നുടലിലുരുമ്മുന്നപുൽനാമ്പുകളാൽഇക്കിളി പൂണ്ടുലയണംമഞ്ഞിറ്റുമിരവിലെൻ മെയ്പുണരും വെൺനിലാവിനെനാണമില്ലാതാ താരകൾകണ്ടു കൊതിച്ചോട്ടെപുലരിയെത്തും മുന്നെആലസ്യമാർന്ന മിഴികളിൽനിർവൃതിയുടെ തുടുപ്പേറ്റിയാകുളിരരുവിയിൽഎനിക്കൊന്നു മുങ്ങിനീരണംമതി’…… കുന്നിനപ്പുറം പോകാംഅവിടെൻ്റെ ഒറ്റമുറിയിൽമുഷിഞ്ഞ ചേലയിലെന്നെപൊതിഞ്ഞെടുത്ത്കുലസ്ത്രീയായിനടിക്കാനുള്ളതാണ്……
