“ഫാൻ”
രചന : ഷാജി പേടികുളം ✍️… നീയെന്നെ വട്ടം ചുറ്റിച്ചുനേടിയ കാറ്റിൻ സുഖത്തിൽമതി മറന്നുറങ്ങവേ, ഞാൻചുട്ടുപൊള്ളുമുഷ്ണത്തിൽ നീറിപ്പുകഞ്ഞതിൻപൊരുൾ നീയറിഞ്ഞതില്ലല്ലോ…എത്രയോ കാലമായ്നിൻ സുഖനിദ്രയ്ക്കായികറങ്ങിക്കറങ്ങിയെൻപാർട്ട്സുകൾ തേഞ്ഞതിൻവേദനയാൽ ഞാൻ ഞരങ്ങവേനിദ്രയ്ക്കു ഭംഗം വരുത്തിയതെറ്റിനാലെന്നെ നീയാക്ക്രിക്ക്വിൽക്കുമെന്നോതിയ വാക്കുകൾകേട്ടെൻ്റെ കോയിലടിച്ചു പോയിനിശ്ചലനായോരെന്നെ നീനിർദ്ദയം ആക്രിക്കാരനുനൽകുമ്പോൾ തെല്ലും വേദനനിൻമുഖത്തു ഞാൻ…