ദൃശ്യപ്പെടൽ എന്ന കല
രചന : അനീഷ് കൈരളി. ✍️ ഒറ്റപ്പെടുന്ന രാത്രിയിൽദൃശ്യപ്പെടുത്തലിൻ്റെ കലസ്വായത്തമാക്കിയാൽപ്രിയപ്പെട്ടവളേ,നീ ആരുടെ ചിത്രം വരയ്ക്കും ?നിൻ്റെ നോട്ടത്തിലെചോദ്യം ഞാൻ ഗ്രഹിക്കുന്നു,കാഴ്ചയ്ക്ക് പാത്രീഭവിക്കുന്നഒരു മാധ്യമത്തിലൂടല്ലാണ്ട്നിൻ്റെ രൂപവും, ശബ്ദവുംഎൻ്റെ മുന്നിലെ ചതുരപ്പെട്ടിയിൽതെളിയുമെന്ന് –ഞാനന്ന് പറഞ്ഞപ്പോൾ,നിനക്കുണ്ടായ അമ്പരപ്പിൽ –കവിഞ്ഞ് മറ്റൊന്നായി –ഞാനിതിനെ കാണുന്നില്ല.കെട്ടുകഥകളുടെ കെട്ടഴിക്കലാണ്ആധുനിക ശാസ്ത്രം…
