കൃഷ്ണാഷ്ടമി.ഏവർക്കും എന്റെ ജന്മാഷ്ടമി ആശംസകൾ….. 🌹
രചന : രാജു വിജയൻ ✍ കണ്ണനെ കണ്ടുവോ….? നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കള്ളനാണെന്നോപറഞ്ഞു പോയി ഞാൻപരിഭവമാലെമറഞ്ഞു നിൽപ്പൂ…കണ്ണനെ കണ്ടുവോ…. നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കാളിന്ദിക്കരയിലുംനടന്നു പിന്നെ ഞാൻകാലികൾക്കിടയിലുംതിരഞ്ഞുവല്ലോ….ഗോപികമാരവർവെണ്ണയൊളിപ്പിച്ചഉറികൾക്കിടയിലുംനോക്കിയല്ലോ…..!ഈ വൃന്ദാവനികയിൽഎവിടെയുമില്ലല്ലോഇന്നു ഞാൻ തേടിടു-മെന്റെ കണ്ണൻ….ഒന്നാ തിരുമുഖംകണ്ടീടുമെങ്കിൽ ഞാൻഇന്നാ കുറുമ്പന്റെകളിയായ് കൂടാം….
