അവളുടെ പേരെന്താകാം.
രചന : ശിവദാസൻ മുക്കം ✍ ഇന്നലകളിലെ യാത്രയിലവളെന്നെപിന്തുടർന്നുവന്നു.ഉറക്കത്തിലെന്റെ ലാളനയേറ്റുകിടന്നു.ഞങ്ങളെയമ്മയെന്നും അച്ഛനെന്നുംവിളിച്ചവളുടെ കണ്ണുകളിൽകോടിനക്ഷത്രത്തിളക്കം.സനാഥയായതിന്റെ പൂത്തിരിത്തിളക്കം.പരസ്പരം പുണർന്നുഹൃദയഘോഷം.പുള്ളിമാൻ തുടിക്കുന്ന കറുകപുല്ലിലെമുയലിന്റെ നടനവൈഭവം.ഉറക്കത്തിൽ പുണർന്നവളുടെ കവിളിലുംനെറ്റിയിലും തുരുതുരാന്ന് മധുരചുംബനംഇരുട്ടിൽതിളങ്ങുന്ന പല്ലുകളുണ്ടായിരുന്നവൾക്കു .അവൾ കുലുങ്ങിച്ചിരിച്ചുഹർഷബാഷ്പം കുടുകുടാന്നൊഴുകി.നിലക്കാതെ ഒരരുവിപോലെ ..നെടുനീളെ ഒരു വെള്ളിയരഞ്ഞാണംപോലെ …കൊലുസു ചിരിക്കുന്നതുപോലെഅവളാ വാകയിൽ…
